വോട്ടർമാരുടെ തെരഞ്ഞെടുപ്പ് വിഷയങ്ങൾ വ്യത്യസ്തം
text_fieldsകൊച്ചി: പുതുമുഖങ്ങൾ മാറ്റുരക്കുന്ന മണ്ഡലങ്ങളിൽ ചർച്ചയാവുന്നത് വികസനമടക്കം സർക്കാർ നിലപാടുകളെങ്കിൽ സിറ്റിങ് എം.എൽ.എമാർ മത്സരിക്കുന്നിടങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത് അവരുടെ പ്രവർത്തനങ്ങൾ. രാഷ്ട്രീയ പ്രശ്നങ്ങൾ സംസാര വിഷയമാകുന്നുണ്ടെങ്കിലും വികസനംതന്നെയാണ് സാധാരണ വോട്ടർമാർക്കിടയിലെ പ്രധാന ചർച്ച. മുന്നണി സ്ഥാനാർഥികൾ സജീവമാവുകയും പ്രചാരണം ചൂടുപിടിച്ച് തുടങ്ങുകയും ചെയ്ത ആദ്യ ഘട്ടത്തിൽ മണ്ഡലങ്ങളിൽനിന്ന് ലഭിക്കുന്ന ചിത്രമാണിത്.
പുതുമുഖ സ്ഥാനാർഥികൾ നേരിട്ട് മത്സരിക്കുന്ന മണ്ഡലങ്ങളിലാണ് സർക്കാർ നിലപാടുകളും നടപടികളും നേരിട്ട് വിഷയമാകുന്നത്. ക്ഷേമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും പ്രളയം, നിപ്പ, കോവിഡ് തുടങ്ങിയ ദുരന്തങ്ങളെ നേരിട്ടത് സംബന്ധിച്ചും സർക്കാറിനെ പ്രകീർത്തിക്കുന്നവരെ പോലെ സ്പ്രിൻക്ലർ, സ്വർണക്കടത്ത്, ആഴക്കടൽ മത്സ്യബന്ധനം തുടങ്ങിയ വിഷയങ്ങളിൽ സർക്കാറിനെ രൂക്ഷമായി വിമർശിക്കുന്നവരും കവല ചർച്ചകളിൽ സജീവം. അതേസമയം, ശബരിമല വിഷയത്തിൽ വോട്ടർമാർക്കിടയിൽ ഏകാഭിപ്രായമില്ല. സർക്കാർ പ്രവർത്തനങ്ങൾ കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ഭരണകക്ഷിക്ക് ആശ്വാസം നൽകുന്നുണ്ടെങ്കിലും പുതുമുഖങ്ങൾ ജനവിധി തേടുന്ന മണ്ഡലങ്ങളിൽ എം.എൽ.എയുടെ പ്രവർത്തനം കാര്യമായി ചർച്ചയാവാത്തത് ഇരു മുന്നണികൾക്കും തലവേദനയാണ്.
സിറ്റിങ് എം.എൽ.എമാർ ജനവിധി തേടുന്നിടങ്ങളിലെ വോട്ടർമാർക്കിടയിൽ അവരുടെ പ്രവർത്തനങ്ങൾക്കാണ് മേൽെക്കെ. സർക്കാർ നടപടികളെ പ്രകീർത്തിക്കുേമ്പാഴും എം.എൽ.എയുടെ നേട്ടമാണ് ചില മണ്ഡലങ്ങളിലുള്ളവർക്ക് കൂടുതൽ എടുത്തു കാട്ടാനുള്ളത്. മികച്ച പ്രതിപക്ഷ എം.എൽ.എമാരുള്ള ചിലയിടങ്ങളിൽ ഭരണകക്ഷിക്ക് ഇത് തിരിച്ചടിയാണ്. സർക്കാറിെൻറ മികച്ച പ്രവർത്തനങ്ങളുടെ പങ്ക് എം.എൽ.എക്ക് ലഭിക്കുേമ്പാൾ സർക്കാർ നേരിട്ട വിമർശനങ്ങൾ അദ്ദേഹത്തിന് ഗുണകരമാവുകയും ചെയ്യുന്നു. മികച്ച ഭരണകക്ഷി എം.എൽ.എ ഉള്ളിടങ്ങളിൽ സർക്കാറിെൻറ നേട്ടങ്ങൾ ഇരട്ട ഗുണം നൽകുമെന്ന് ഭരണകക്ഷി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും സർക്കാറിനെതിരായ വിമർശനങ്ങൾ എം.എൽ.എയെയും ബാധിക്കുന്ന സ്ഥിതിവിശേഷവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.