സംവിധാനങ്ങളെ മുക്കിയ വോട്ടർപ്രളയം
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരുക്കിയ സൗകര്യങ്ങൾ വോട്ടർമാരുടെ പ്ര ളയം നേരിടാൻ പര്യാപ്തമായിരുന്നില്ല. രാത്രിയിലേക്ക് വോെട്ടടുപ്പ് നീണ്ടതും തുട ർച്ചയായ യന്ത്രത്തകരാറും മണിക്കൂറുകൾ വരിനിൽക്കേണ്ടിവന്നതും വോട്ട് ചെയ്യാനെത് തിയ പലരെയും പിന്തിരിപ്പിച്ചു.
നിരവധി പേരാണ് വോട്ട് ചെയ്യാതെ മടങ്ങിയത്. ബാലറ്റ ് പേപ്പർ ഉണ്ടായിരുന്ന കാലത്താണ് ഇത്രയധികം ക്യൂ. വിവിപാറ്റ് കൂടി വന്നിട്ടും വേഗം കു റയുകയാണ് ചെയ്തത്. ചൊവ്വാഴ്ച ആറിന് വോട്ട് ചെയ്യാൻ ബാക്കിയായത് പതിനായിരക്ക ണക്കിന് പേരാണ്. 1000 വോട്ടർമാർ വരെ ബാക്കിയുണ്ടായിരുന്ന പോളിങ് സ്റ്റേഷനുകളും ബാക്കിയുണ്ടായിരുന്നു. രാത്രി പത്തിനുശേഷമാണ് പലയിടത്തും വോെട്ടടുപ്പ് കഴിഞ്ഞത്. ഇത്രയേറെ ബൂത്തുകളിൽ വോെട്ടടുപ്പ് നീണ്ടത് കേരള ചരിത്രത്തിൽ അപൂർവമാണ്.
പലയിടത്തും വില്ലനായത് വോട്ടുയന്ത്രങ്ങളാണ്. നേരത്തേ ഉണ്ടായിരുന്നവയെക്കാൾ ഇപ്പോൾ ഉപയോഗിക്കുന്ന വിവിപാറ്റിന് തകരാറ് ഏറെയാണെന്നാണ് വിലയിരുത്തൽ. ഒരു ബൂത്തിലെ യന്ത്രം മൂന്നുതവണ മാറ്റിെവച്ചശേഷമാണ് വോട്ടിങ് സുഗമമായത്. മഴ, മിന്നൽ, ഇൗർപ്പം എന്നിവ വിവിപാറ്റിനെ ബാധിക്കുന്നെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ സമ്മതിച്ചു.
കൂടുതൽ സൗകര്യം ഒരുക്കിയിരുന്നെങ്കിൽ പോളിങ് ശതമാനം ഇതിലും ഉയരുമായിരുന്നു. യന്ത്രത്തകരാർ വന്ന ചില ബൂത്തുകളിൽ വോട്ടർമാർക്ക് പലവട്ടം വന്ന് ക്യൂ നിൽകേണ്ട സ്ഥിതിവന്നു. വോട്ട് ചെയ്യാതെ മടങ്ങിപ്പോയശേഷം തിരിച്ചെത്താത്തവരുമുണ്ട്.
ഇത്തവണയും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും 77 ശതമാനത്തിലേെറ പോളിങ് വന്നിരുന്നു. വോട്ടർ പട്ടിക മെച്ചമായതും വോട്ട് ചെയ്യണമെന്ന മലയാളികളുടെ നിലപാടും പോളിങ് ശതമാനം ഉയരാൻ കാരണങ്ങളാണ്. സംസ്ഥാനത്ത് 2.61 കോടി േവാട്ടർമാർക്ക് 24970 പോളിങ് സ്റ്റേഷനുണ്ടായിരുന്നു. 35193 വോട്ടുയന്ത്രങ്ങളാണ് ഒരുക്കിയത്. 101140 ഉദ്യോഗസ്ഥരും പുറമെ ജില്ലതലത്തിൽ വിപുലമായ സംവിധാനം വേറെയും. എന്നിട്ടും ബുദ്ധിമുട്ടാതെ വോട്ട് ചെയ്യാൻ സംവിധാനം ഒരുക്കാനായില്ല.
അനേക മണിക്കൂർ നിരനിന്നതിെൻറ പ്രയാസം സ്ത്രീകളും വയോധികരും പ്രകടിപ്പിച്ചിരുന്നു. പോളിങ് വേഗത്തിലാക്കാനും ക്യൂ ഒഴിവാക്കാനും വരിനിൽക്കുന്നവർക്ക് ഇരിപ്പിടത്തിനും സൗകര്യം വേണം. വോട്ടർമാരുടെ എണ്ണത്തിനനുസരിച്ച് കൂടുതൽ ബൂത്തും അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.