ലോക്സഭ-നിയമസഭ വോട്ടർ പട്ടികയിൽ 2.62 കോടി പേർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ആറുമാസത്തിനിടെ അര ലക്ഷം വോട്ടർമാരുടെ വർധന. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തയാറാക്കിയ പുതുക്കിയ പട്ടികയിൽ ലോക്സഭ തെരഞ്ഞെടുപ്പിനെ ക്കാൾ 49,714 വോട്ടർമാരാണ് കൂടിയത്. ലോക്സഭ-നിയമസഭ െതരഞ്ഞെടുപ്പുകൾക്കായി തയാറാ ക്കിയ പട്ടിക കമീഷൻ പ്രസിദ്ധീകരിച്ചു.
പട്ടികയിൽ 2,62,01,248 വോട്ടർമാരുണ്ട്. ലോക്സഭ ത െരെഞ്ഞടുപ്പ് ഘട്ടത്തിൽ 2,61,51,534 പേരായിരുന്നു. സ്ത്രീ വോട്ടർമാർ 1,35,00,674 (ലോക്സഭ ഘട്ടത്തിൽ 1,34,66,521). പുരുഷന്മാർ 1,27,00,413 (ലോക്സഭ ഘട്ടത്തിൽ 1,26,84,839). സ്ത്രീകളിൽ 34,153 പേരും പുരുഷന്മാരിൽ 15,577 പേരും വർധിച്ചു. പുതിയ പട്ടികയിൽ 161 ട്രാൻസ്ജെൻഡറുകളുണ്ട്. 174 പേരായിരുന്നു കഴിഞ്ഞ പട്ടികയിൽ.
ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറത്താണ് -31,43,946. കുറവ് വയനാട്ടിലും- 5,94,985. കൂടുതൽ സ്ത്രീ വോട്ടർമാരും മലപ്പുറത്താണ്- 15,72,030. ട്രാൻസ്ജെൻഡർ വോട്ടർമാർ കൂടുതലുള്ളത് തിരുവനന്തപുരത്താണ് -49 പേർ. 89,213 പ്രവാസി വോട്ടർമാരുണ്ട്. ഏറ്റവും കൂടുതൽ പ്രവാസി വോട്ടർമാരുള്ളത് കോഴിക്കോടാണ് -32,875 പേർ. 18-19 പ്രായക്കാർ 3,15,730. ഏറ്റവും കൂടുതൽ 18-19 പ്രായക്കാർ മലപ്പുറത്താണ് -49,317 പേർ. സംസ്ഥാനത്ത് 24,974 പോളിങ് സ്റ്റേഷനുകളുണ്ട്.
വോട്ടർ പട്ടികയിൽ പേര് ചേർക്കാനും അനുവദനീയമായ മറ്റ് മാറ്റങ്ങൾ വരുത്തുവാനും www.nvsp.in ൽ തുടർന്നും അപേക്ഷിക്കാം.
ചീഫ് ഇലക്ടറൽ ഓഫിസറുടെ വെബ്സൈറ്റിലും (www.kerala.gov.in), താലൂക്ക് ഓഫിസുകൾ, വില്ലേജ് ഓഫിസുകൾ എന്നിവിടങ്ങളിലും ബൂത്ത് ലെവൽ ഓഫിസർമാരുടെ (ബി.എൽ.ഒ) കൈവശവും പട്ടിക പരിശോധനക്ക് ലഭിക്കും.
തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയുടെ വിവരങ്ങൾക്ക് സംസ്ഥാന െതരഞ്ഞെടുപ്പ് കമീഷനുമായി ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.