വോട്ടർപട്ടികയിേലക്ക് ഒമ്പത് ലക്ഷത്തോളം പുതിയ അപേക്ഷ
text_fieldsതിരുവനന്തപുരം: വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഒമ്പത് ലക്ഷം അപേക്ഷ കൂടി. ജനുവര ി 30ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം മാർച്ച് 25 വരെ ലഭിച്ച അപേക്ഷകളാണിത്. പുതിയ വോട്ടർമാർക്കൊപ്പം മണ്ഡലം മാറുന്നതിനുള്ള അപേക്ഷകളുമുണ്ട്. ഏപ്രിൽ നാലിനകം തീരുമാനമെടുക്കാൻ കലക്ടർമാർക്കും തഹസിൽദാർമാർക്കും മുഖ്യ െതരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ നിർദേശംനൽകി.
കോഴിക്കോട് ജില്ലയിൽ നിന്നാണ് കൂടുതൽ അപേക്ഷകർ, 1,11,000. മലപ്പുറത്തുനിന്ന് ഏകദേശം 1,10,000 അപേക്ഷ പുതിയതായി ലഭിച്ചു. വയനാട് ജില്ലയിലാണ് കുറവ്, 15,000. ഇപ്പോൾ അപേക്ഷ നൽകിയതിൽ 23,472 പേർ പ്രവാസികളാണ്. ജനുവരി 30ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ 2,54,08,711 പേരാണുണ്ടായിരുന്നത്. ഇനി അപേക്ഷിക്കുന്നവർക്ക് ഇത്തവണത്തെ വോട്ട് ചെയ്യാനാവില്ലെന്ന് മുഖ്യ െതരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.