വോട്ടർപട്ടിക സംശുദ്ധമാക്കൽ സെപ്റ്റംബർ ഒന്നുമുതൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർപട്ടിക സംശുദ്ധമാക്കൽ നടപടികൾ സെപ്റ്റംബർ ഒന ്നുമുതൽ ആരംഭിക്കും. സെപ്റ്റംബർ 30 വരെ വെരിഫിക്കേഷൻ നടപടികൾ തുടരുമെന്നും രാഷ്ട്ര ീയകക്ഷി നേതാക്കളുടെ യോഗത്തിനുശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ മുഖ്യതെരഞ്ഞെടു പ്പ് ഓഫിസർ ടിക്കാറാം മീണ അറിയിച്ചു.
ശുദ്ധീകരിക്കൽ പ്രക്രിയയിലൂടെ വോട്ടർപട്ടി കയിൽ പേര് ചേർക്കാനും മരിച്ചവരുടെ പേര് ഒഴിവാക്കാനും മാറിപ്പോയവരുടെ പേര് മാറ്റാനും അവസരമുണ്ട്. എൻ.വി.എസ്.പി പോർട്ടൽ, വോട്ടർ ഹെൽപ്ലൈൻ ആപ്, അക്ഷയകേന്ദ്രം, താലൂക്ക് ഓഫ ിസുകൾ തുടങ്ങിയവ വഴി പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം. പട്ടികയിലെ വിവരങ്ങ ളിൽ ആവശ്യമെങ്കിൽ തിരുത്തൽ വരുത്താം.
ഉദ്യോഗസ്ഥരും ബൂത്ത് ലെവൽ ഓഫിസർമാരും മാത്ര മല്ല വോട്ടർമാരും തങ്ങളുടെ പേര് പട്ടികയിലുണ്ടെന്ന് ഉറപ്പാക്കാണം. പട്ടികയിൽ പേരുചേർക്കാൻ ആവശ്യമായ സഹായത്തിന് ബൂത്ത് ലെവൽ ഏജൻറുമാരെ രാഷ്ട്രീയകക്ഷികൾ നിയോഗിക്കണം. ഇവർ ബൂത്ത് ലെവൽ ഓഫിസർമാരുമായി ചേർന്ന് പ്രവർത്തിച്ച് വോട്ടർപട്ടിക ശുദ്ധീകരിക്കൽ പ്രക്രിയയിൽ സഹായിക്കണം.
പേര്ചേർക്കൽ, പേര് നീക്കൽ ഉൾപ്പെടെ നടപടികൾക്ക് ശേഷം ഒക്ടോബർ 15ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. കരട് പട്ടികയിൽ പരാതിയുണ്ടെങ്കിൽ നവംബർ 30 വരെ സമർപ്പിക്കാം. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ബൂത്ത്, താലൂക്ക്തലങ്ങളിൽ നവംബർ രണ്ട്, മൂന്ന്, ഒമ്പത്, 10 തീയതികളിൽ നാലുദിവസം പ്രത്യേക ക്യാമ്പുകൾ നടക്കും.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് മികച്ച രീതിയിൽ നടത്തിയതിന് കേരളം, ഒഡിഷ സംസ്ഥാനങ്ങൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ അംഗീകാരം ലഭിച്ചു. കേരള, ഒഡിഷ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർമാരെ റഷ്യൻ സർക്കാർ തെരഞ്ഞെടുപ്പ് നടപടികൾ പഠിക്കാനായി ക്ഷണിച്ചിട്ടുണ്ടെന്നും ടിക്കാറാം മീണ പറഞ്ഞു.
അനധികൃതമായി േവാട്ടർമാരെ ചേർക്കുെന്നന്ന പരാതി അന്വേഷിക്കും
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കേണ്ട നിയമസഭ മണ്ഡലങ്ങളിൽ താൽക്കാലിക റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അനധികൃതതമായി വോട്ടർമാരെ ചേർക്കുെന്നന്ന പരാതി പരിശോധിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണ അറിയിച്ചു.
പാലാ നിയമസഭ ഉപതെരഞ്ഞെടുപ്പിന് 2019 ജനുവരി ഒന്നിനുള്ള വോട്ടർപട്ടികയാണ് ഉപയോഗിക്കുക. എന്നാൽ ആഗസ്റ്റ് 25 വരെ പേര് ചേർക്കാൻ ലഭിച്ച അപേക്ഷകൾ പരിഗണിച്ച് സപ്ലിമെൻററി പട്ടിക തയാറാക്കും. 4322 അപേക്ഷകളാണ് പുതുതായി പാലാ മണ്ഡലത്തിൽ ലഭിച്ചിട്ടുള്ളത്. ഇതിൽ 1002 എണ്ണം തീർപ്പാക്കി. ശേഷിക്കുന്നവ ഉടൻ തീർപ്പാക്കും.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിൽ മാതൃകാപെരുമാറ്റച്ചട്ടം നിലവിലുണ്ട്. ദൈവത്തിെൻറയും മതത്തിെൻറയും പേരിൽ സൗഹാർദം തകർക്കുന്നതോ ജനങ്ങളെ പരസ്പരം തമ്മിലടിപ്പിക്കുന്നതോ ആയ പ്രചാരണം പാടില്ല. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചാൽ മുഖംനോക്കാതെ നടപടിയെടുക്കും.
പാലാ നിയമസഭ മണ്ഡലത്തിൽ ആകെ 1,77,864 വോട്ടർമാരാണുള്ളത്. ഇതിൽ 87,192 പുരുഷമാരും 90,672 സ്ത്രീകളുമാണ്. ആകെ 176 പോളിങ് സ്റ്റേഷനുകൾ മണ്ഡലത്തിലുണ്ട്. ഇതിൽ അഞ്ചെണ്ണം മാതൃകാ പോളിങ് സ്റ്റേഷനുകളായിരിക്കും. വനിതകൾ നിയന്ത്രിക്കുന്ന ഒരു പോളിങ് സ്റ്റേഷനും ഉണ്ടാവും. രണ്ട് പോളിങ് സ്റ്റേഷനുകൾ സംഘർഷസാധ്യതയുള്ളവയാണ്. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോെട്ടടുപ്പ്. വോെട്ടണ്ണൽ 27ന് രാവിലെ എട്ടിന് ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.