തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക പുതുക്കൽ രണ്ടാംഘട്ടം ആഗസ്റ്റ് 12 മുതൽ
text_fieldsതിരുവനന്തപുരം: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയുടെ രണ്ടാംഘട്ട പുതുക്കൽ നടപടികൾ ആഗസ്റ്റ് 12ന് ആരംഭിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ അറിയിച്ചു.
ജൂൺ 17ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയാണ് വീണ്ടും പുതുക്കുന്നത്. അടിസ്ഥാന പട്ടികയും സപ്ലിമെൻറ് പട്ടികകളും സംയോജിപ്പിച്ചാണ് ആഗസ്റ്റ് 12ന് കരട് പ്രസിദ്ധീകരിക്കുക. കരട് പട്ടികയിൽ 1.25 കോടി പുരുഷന്മാരും 1.36 കോടി സ്ത്രീകളും 180 ട്രാൻസ്ജെൻഡറുമായി 2,62,24,501 വോട്ടർമാരാണുള്ളത്.
കരട് വോട്ടർ പട്ടിക www.lsgelection.kerala.gov.inൽ പരിശോധിക്കാം. ഇതിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് പേര് ചേർക്കാൻ 12 മുതൽ ഒാൺലൈനിൽ അപേക്ഷിക്കാം. തിരുത്തൽ വരുത്താനും സ്ഥാനമാറ്റം വരുത്താനും ഒാൺലൈനിൽ അപേക്ഷിക്കണം. പട്ടികയിൽനിന്ന് പേര് ഒഴിവാക്കാനുള്ള അപേക്ഷ നേരിേട്ടാ തപാലിലൂടെയോ വേണം ഇലക്ടറൽ രജിസ്ട്രേഷൻ ഒാഫിസർമാർക്ക് സമർപ്പിക്കേണ്ടത്.
അപേക്ഷ ആഗസ്റ്റ് 26 വരെ സമർപ്പിക്കാം. മരിച്ചവരുടെ പേരുവിവരം ഒഴിവാക്കാൻ ഇലക്ടറൽ രജിസ്ട്രേഷൻ ഒാഫിസർ സ്വമേധയാ നടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.