വയനാട്ടിലും ചേലക്കരയിലും വോട്ടിങ് മെഷീൻ തകരാറിലായി; ബി.ജെ.പി സ്ഥാനാർഥിയുടെ ബൂത്തിലും തകരാർ
text_fieldsകൽപറ്റ/ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ലോക്സഭ മണ്ഡലമായ വയനാട്ടിലും നിയമസഭ മണ്ഡലമായ ചേലക്കരയിലും വോട്ടിങ് മെഷീൻ തകരാറിലായി. വയനാട്ടിലെ 117-ാം നമ്പർ ബൂത്തിൽ മെഷീൻ തകരാറിലായതോടെ വോട്ടെടുപ്പ് തടസപ്പെട്ടു. പോളിങ് തുടങ്ങി രണ്ടു പേർ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് മെഷീൻ തകരാറിലായത്.
തിരുവമ്പാടി മണ്ഡലത്തിൽ രണ്ടിടത്തും വോട്ടിങ് മെഷീൻ തകരാറിലായി. കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട് 86-ാം നമ്പർ ബൂത്തിലാണ് മെഷീൻ തകരാറിലായത്. ഇതോടെ വോട്ടെടുപ്പ് തടസപ്പെട്ടു.
അഗസ്ത്യമുഴിയിലെ 117-ാം നമ്പർ ബൂത്തിൽ രണ്ടു പേർ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞപ്പോഴാണ് മെഷീൻ തകരാറായത്. മെഷീന്‍റെ ബാറ്ററി മാറ്റി ഇവിടെ വോട്ടെടുപ്പ് പുനരാരംഭിച്ചു.
ചേലക്കരയിലെ തിരുവില്വാമല പഞ്ചായത്തിലെ പാമ്പാടി സ്കൂളിലെ 116-ാം നമ്പർ ബൂത്തിലെ വോട്ടിങ് മെഷീൻ ആണ് തകരാറിലായത്. ഇവിടത്തെ വോട്ടിങ് മെഷീൻ മാറ്റേണ്ടി വരുമെന്നാണ് ലഭിക്കുന്ന വിവരം.
ആദ്യ വോട്ട് രേഖപ്പെടുത്തിയ ശേഷം യന്ത്രത്തിൽ ഇൻവാലിഡ് എന്ന് കാണിക്കുകയായിരുന്നു. ചേലക്കരയിലെ ബി.ജെ.പി സ്ഥാനാർഥി കെ. ബാലകൃഷ്ണൻ വോട്ട് രേഖപ്പെടുത്തേണ്ട ബൂത്ത് ആണിത്.
ചെറുതുരുത്തി ഹയർ സെക്കൻഡറി സ്കൂളിൽ 31-ാം ബൂത്തിലെ വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ വോട്ടിങ് മെഷീൻ തകരാറായി. മോക്ക് പോളിങ്ങിൽ മെഷീന്‍റെ തകരാർ പരിഹരിച്ചതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.