ദീപു മരണം നിയമസഭയിൽ കൊണ്ടുവരുമെന്ന് വി.പി സജീന്ദ്രൻ
text_fieldsകൊച്ചി: കിഴക്കമ്പലം സ്വദേശി ദീപു മരിക്കാനിടയായ സംഭവം നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റും കുന്നത്തുനാട് മുൻ എം.എൽ.എയുമായ വി.പി സജീന്ദ്രൻ. ഒരു മര്യാദയും ഇല്ലാത്ത വർത്തമാനമാണ് എം.എൽ.എ പി.വി ശ്രീനിജന്‍റേത്. പട്ടികജാതിക്കാരന് ഒരു പ്രശ്നമുണ്ടായാൽ പാർട്ടി നോക്കിയല്ല ഇടപെടേണ്ടതെന്നും സജീന്ദ്രൻ പറഞ്ഞു.
മുൻവിധിയോടെയാണ് ദീപുവിന്‍റെ മരണത്തിൽ എം.എൽ.എ പ്രതികരിച്ചത്. പൊലീസിനെയും പോസ്റ്റ്മോർട്ടം നടത്താൻ പോകുന്ന ആശുപത്രിയെയും സ്വാധീനിച്ച് മരണ കാരണം തിരുത്താൻ ശ്രമം നടത്തി. അറസ്റ്റിന് മുമ്പും ശേഷവും പ്രതികൾക്ക് എല്ലാവിധ സഹായവും ലഭിച്ചിട്ടുണ്ട്. പിണറായി ഭരിക്കുമ്പോൾ ഇതിലുമപ്പുറം നടക്കുമെന്നും സജീന്ദ്രൻ വ്യക്തമാക്കി.
പിണറായി സർക്കാർ രണ്ടാം തവണ അധികാരത്തിൽ വന്ന ശേഷം എല്ലായിടത്തും പട്ടിക ജാതിക്കാരെ ആക്രമിക്കുകയാണ്. ലൈറ്റണക്കൽ സമരത്തിൽ പങ്കെടുത്ത പട്ടികജാതിക്കാരന് നേരെ മാത്രമാണ് സി.പി.എമ്മുകാർ പരാക്രമണം നടത്തിയത്. പട്ടിക ജാതിക്കാരെ എന്ത് ചെയ്താലും സംരക്ഷണം നൽകാൻ പാർട്ടിയും സർക്കാറും ഉണ്ടെന്ന തോന്നലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണം. ഇരയായ കുടുംബത്തിന് വേണ്ട സഹായം കോൺഗ്രസ് നൽകുമെന്നും വി.പി സജീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.