ജെ.ഡി.യു വിചാരിച്ചാലും കേരള രാഷ്ട്രീയത്തിൽ മാറ്റങ്ങളുണ്ടാകും –എം.പി. വീരേന്ദ്രകുമാർ എം.പി
text_fieldsകോഴിക്കോട്: ജെ.ഡി.യു വിചാരിച്ചാലും കേരള രാഷ്ട്രീയത്തിൽ മാറ്റങ്ങളുണ്ടാകുമെന്ന് എം.പി. വീരേന്ദ്രകുമാർ എം.പി. അധികാരത്തിനുവേണ്ടി സോഷ്യലിസ്റ്റുകള്‍ നടന്നിട്ടില്ലെന്നും അസംബ്ലിയിലും ലോക്സഭയിലും ഇപ്പോള്‍ പാർട്ടിക്ക് അംഗങ്ങളില്ലെങ്കിലും ഇടത്-വലത് മുന്നണികള്‍ക്കു ജെ.ഡി.യുവിനെ എഴുതിത്തള്ളാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ടൗൺഹാളിൽ ജനതാദള്‍-യു ജില്ല സജീവാംഗങ്ങളുടെ കണ്‍വെന്‍ഷനില്‍ മൂര്‍ത്തീദേവി പുരസ്കാരം ലഭിച്ചതിനുള്ള സ്വീകരണത്തിനുശേഷം മറുപടിപ്രസംഗം നടത്തുകയായിരുന്നു വീരേന്ദ്രകുമാർ. തോറ്റാലും ജയിച്ചാലും രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ട് ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭ തെരഞ്ഞെടുപ്പിൽ വടകരയിലും വയനാട്ടിലും കോൺഗ്രസുകാർ ജെ.ഡി.യുവിനെ പരാജയപ്പെടുത്തിയതാണെന്ന് ദേശീയ സെക്രട്ടറി എം.വി. ശ്രേയാംസ്കുമാര്‍ പറഞ്ഞു. പാർട്ടിയുടെ സജീവാംഗങ്ങളുടെ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിൽ കോൺഗ്രസിനും ജെ.ഡി.യുവിനും മാത്രം സ്വാധീനമുള്ള ബൂത്തുകളിൽപോലും വോട്ട് ഗണ്യമായി കുറഞ്ഞു. കോൺഗ്രസിലെ ഗ്രൂപ് കളിയുടെ ഭാഗമായാണ് ജെ.ഡി.യുവിന് പരാജയം സംഭവിച്ചത്.
വടകര നിയോജകമണ്ഡലത്തിൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചാലും ജെ.ഡി.യു തോൽവി നേരിടേണ്ടിവരും. ഇവിടെനിന്ന് പാർട്ടി ജയിച്ചാൽ ജെ.ഡി.യുവിെൻറ സ്ഥിരം മണ്ഡലമായി വടകര മാറും എന്നതിനാലാണ് പാർട്ടിയെ ഇവിടെ തോൽപിക്കുന്നത്.
ഇത്തരം വിഷയങ്ങൾ മുന്നിൽകണ്ട് ത്രിതല പഞ്ചായത്തു മുതൽ പാർട്ടി ജയിച്ചുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.