തുല്യതക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്നവരുടെ കൈയിൽ ആയുധമല്ല വേണ്ടത് -വി.എസ്
text_fieldsതിരുവനന്തപുരം: തുല്യതക്കും സാമൂഹികനീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്നവരുടെ കൈയിൽ ആയുധങ്ങളല്ല വേണ്ടതെന്ന് വി.എസ്. അച്യുതാനന്ദൻ. ‘ആശയങ്ങളുടെ ആയുധമണിയേണ്ട വിദ്യാർഥി പ്രസ്ഥാനം, കഠാരയും കുറുവടിയുമായി കാമ്പ സുകളില്‍ വിലസുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും അടിത്തറയില്‍ എന്തോ പ്രശ്നമുണ്ട്. അത് പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ പ്രസ്ഥാനത്തിന് ഏറെക്കാലം നിലനില്‍പില്ല എന്നു വേണം ഉറപ്പിക്കാൻ’- വി.എസ് പറഞ്ഞു. യൂനിവേഴ്സിറ്റി കോളജിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് എസ്.എഫ്.െഎയെ രൂക്ഷമായി വിമർശിച്ച് വി.എസിെൻറ ഫേസ്ബുക്ക് പോസ്റ്റ്.
‘ഗുണ്ടായിസമല്ല, പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിെൻറ ആയുധം. തുല്യതക്കും സാമൂഹികനീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്നവരുടെ ൈകയില്‍ ആശയങ്ങളാണ് വേണ്ടത്, ആയുധങ്ങളല്ല. ഈ തിരിച്ചറിവ് നേതൃത്വത്തിനാണ് നഷ്ടപ്പെടുന്നതെങ്കില്‍ അവരെ കര്‍ശനമായി തിരുത്താന്‍ വിദ്യാർഥി സമൂഹം മുന്നോട്ടു വന്നേ തീരൂ. ഇന്നിപ്പോള്‍ പൊലീസ് തിരയുന്നവരും അറസ്റ്റിലായവരുമെല്ലാം ഇത്രകാലവും പ്രസ്ഥാനത്തെ നയിച്ചവരാണ് എന്നത് ദുഃഖകരമാണ്. ലജ്ജ തോന്നുന്നു, തല കുനിക്കുന്നു എന്നെല്ലാം യുവജന നേതാക്കള്‍ക്ക് പറയേണ്ടിവരുന്ന സാഹചര്യം വിദ്യാർഥി പ്രസ്ഥാനങ്ങള്‍ക്ക് നാണക്കേടാണ്’ എന്നും വി.എസ് കൂട്ടിച്ചേർത്തു.
ഗവൺമെൻറ് ആർട്സ് കോളജിൽ എസ്.എഫ്.െഎയുടെ ‘പഠനോത്സവം’ പരിപാടി ഉദ്ഘാടനത്തിന് പ്രസംഗിക്കാൻ ഉദ്ദേശിച്ചവ എന്ന് വ്യക്തമാക്കിയാണ് വി.എസിെൻറ എഫ്.ബി കുറിപ്പ്. ‘ഈയിടെ നടന്ന, എസ്.എഫ്.ഐ എന്ന വിദ്യാർഥി പ്രസ്ഥാനത്തിെൻറ ഉന്നത മൂല്യങ്ങളെയും നന്മകളെയുമെല്ലാം നിരസിക്കുന്ന ചില കിരാത നടപടികളെ വിമര്‍ശിക്കാനും താന്‍ ആ വേദി ഉപയോഗിക്കുമായിരുന്നു’വെന്ന് അദ്ദേഹം വ്യക്തമാക്കി. പക്ഷേ, ആരോഗ്യകരമായ കാരണങ്ങളാൽ വി.എസ് പരിപാടിയിൽ പെങ്കടുത്തിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.