മോദിയുടെ ബജറ്റ് തേൻപുരട്ടിയ പാഷാണം –വി.എസ്
text_fieldsതിരുവനന്തപുരം: നരേന്ദ്ര മോദി സര്‍ക്കാറിെൻറ തെരഞ്ഞെടുപ്പ് ബജറ്റ് തേന്‍പുരട്ടിയ പാഷാണം മാത്രമാണെന്ന് വി.എസ്. അച്യുതാനന്ദന്. അപൂര്‍ണവും അവ്യക്തവുമായ സ്ഥിതിവിവരക്കണക്കുകളുടെ മുകളില്‍ കെട്ടിപ്പൊക്കിയ തലകീഴായ പിരമിഡാണ് ഈ ബജെറ്റന്നും അദ്ദേഹം വിമർശിച്ചു.
കര്‍ഷകര്‍ക്ക് മൂന്ന് ഗഡുക്കളായി ആറായിരം രൂപ നല്‍കുന്നതല്ല, കാര്‍ഷിക ഉല്പാദന വ്യവസ്ഥ നിലനിര്‍ത്താനുള്ള മാര്‍ഗം. വിവിധ കാരണങ്ങളാല്‍ കൃഷി തകര്‍ച്ചയെ നേരിടുകയും വായ്പ തിരിച്ചടവ് കര്ഷകന് അസാധ്യമാവുകയും ചെയ്യുമ്പോള്‍ ഇതല്ല, പരിഹാരമാര്‍ഗം. അടുത്ത വിള ഇറക്കാൻ കര്ഷകന് പിന്തുണയാണ് വേണ്ടത്. കടം എഴുതിത്തള്ളുകയോ മൊറട്ടോറിയം പ്രഖ്യാപിക്കുകയോ ചെയ്താലേ അവര്‍ക്ക് ഈ വര്‍ഷം വിളയിറക്കാനാവൂ.
കര്‍ഷകേതര ജനവിഭാഗങ്ങള്‍ക്കിടയില്‍, കര്‍ഷകര്‍ക്കു വേണ്ടി എന്തോ ചെയ്തുകൂട്ടി എന്ന മിഥ്യാധാരണ സൃഷ്ടിക്കാനാണ് ബജറ്റിലൂടെ ശ്രമിക്കുന്നത് -വി.എസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.