മാണിയുമായി വേദി പങ്കിടാനില്ല; വി.എസ് പിന്മാറി
text_fieldsതൃശൂർ: കേരള കോൺഗ്രസ് നേതാവ് കെ.എം. മാണിയെ ഇടതുമുന്നണിയുടെ ഭാഗമാക്കുന്ന കാര്യം സി.പി.എം സംസ്ഥാന സമ്മേളനത്തിൽ ആലോചിക്കരുതെന്ന് കാണിച്ച് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്ത് നൽകിയ മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദൻ, മാണിയുമായി വേദി പങ്കിടുന്നതിൽനിന്ന് പിന്മാറി. സമ്മേളനത്തിെൻറ അനുബന്ധമായി സംഘടിപ്പിക്കുന്ന സെമിനാറിെൻറ അധ്യക്ഷ സ്ഥാനത്തുനിന്നാണ് വി.എസ് പിന്മാറിയത്. പകരം, മാണിയില്ലാത്ത മറ്റൊരു സെമിനാറിൽ അധ്യക്ഷ പദവി ഏറ്റെടുക്കുകയും ചെയ്തു.
സമ്മേളനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച ‘കേരളം ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തിലാണ് സെമിനാർ. സ്വാഗത സംഘം ആദ്യം വിതരണം ചെയ്ത കാര്യപരിപാടിയനുസരിച്ച് ഇതിെൻറ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദനും ഉദ്ഘാടകൻ പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ളയുമാണ്. രാഷ്ട്രീയ നിരീക്ഷകരുടെ കൗതുകം ഇൗ സെമിനാറിൽ സംബന്ധിക്കുന്നവരുടെ കാര്യത്തിലാണ്. മാണിയുടെ മുന്നണി പ്രേവശനത്തെ പരസ്യമായി എതിർക്കുന്ന സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനൊപ്പം മാണിയെയും ഇതിൽ ക്ഷണിച്ചിട്ടുണ്ട്. ഒപ്പം, ഇടതുമുന്നണിയിൽ പ്രവേശനം കിട്ടാത്തത്തിൽ മുറുമുറുപ്പുള്ള ആർ. ബാലകൃഷ്ണ പിള്ളയുമുണ്ട്. എന്നാൽ, വ്യാഴാഴ്ച സമ്മേളനത്തിെൻറ ഉദ്ഘാടന പരിപാടിക്കിടെ വിതരണം ചെയ്ത കാര്യപരിപാടിയനുസരിച്ച് ഇൗ സെമിനാറിൽ വി.എസ് ഇല്ല. ഉദ്ഘാടകനെയും പറയുന്നില്ല.
വി.എസ് ഒഴികെ ആദ്യത്തെ കാര്യപരിപാടിയിൽ പേരു േചർത്ത എല്ലാവരുമുണ്ട്. മാത്രമല്ല, ശനിയാഴ്ച ‘നവലിബറൽ നയങ്ങളുടെ കാൽ നൂറ്റാണ്ട്’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിലാണ് പുതിയ കാര്യപരിപാടി പ്രകാരം വി.എസിെൻറ പേരുള്ളത്. അതിൽ പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും ജനതാദൾ നേതാവ് എം.പി. വീരേന്ദ്രകുമാറും പെങ്കടുക്കുന്നുണ്ട്.
മാണിയുടെ മുന്നണി പ്രവേശന കാര്യത്തിൽ സി.പി.െഎക്കൊപ്പം സി.പി.എമ്മിൽനിന്ന് ഉയരുന്ന ശബ്ദമാണ് വി.എസിേൻറത്. മാണി പെങ്കടുക്കുന്ന പരിപാടിയിൽനിന്ന് വി.എസ് പിന്മാറിയതാണോ എന്ന അന്വേഷണത്തിന് ‘അല്ലാതെ എന്താണ്’എന്നാണ് ഒരു സംസ്ഥാന നേതാവ് പ്രതികരിച്ചത്.
വി.എസ് ആദരണീയൻ –മാണി
കോട്ടയം: വി.എസ്. അച്യുതാനന്ദൻ ആദരണീയനായ നേതാവാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി. വി.എസിനെയും തന്നെയും ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം പാലായിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കെ.എം. മാണി വിഷയം ചർച്ച ചെയ്യരുതെന്നാവശ്യപ്പെട്ട് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വി.എസ് കത്തുനൽകിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മാണി.
50 വർഷമായി പൊതുരംഗത്തുള്ള തനിക്ക് കേരളം ഇന്നലെ, ഇന്ന് നാളെ എന്ന വിഷയത്തിൽ ഇന്നലെകളെക്കുറിച്ച് പറയാനുണ്ട്. മുമ്പും സി.പി.എം സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇതിനെ രാഷ്ട്രീയമായി കാണേണ്ട കാര്യമില്ല. കേരളത്തിലെ എല്ലാ പാർട്ടി സമ്മേളനങ്ങളിലും പെങ്കടുത്തിട്ടുള്ളയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.