കേരള കാസ്ട്രോ വി.എസ്@96
text_fieldsതിരുവനന്തപുരം: രാജ്യത്തെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് വി.എസ്. അച്യുതാനന്ദന് ഇന്ന് 96ാം പിറന്നാൾ. 97ാം വയസ്സിലേക്ക് കടക്കുന്ന വി.എസിെൻറ പിറന്നാൾ ആർഭാടമില്ലാതെ ഇ ൗ വർഷവും കുടുംബം ആഘോഷിക്കും. ദരിദ്രമായ കുടുംബസാഹചര്യത്തിൽ 1923 ഒക്ടോബർ 20നാണ് വി.എ സിെൻറ ജനനം.
ഭരണപരിഷ്കാര കമീഷൻ അധ്യക്ഷെൻറ ഒൗദ്യോഗിക വസതിയായ കവടിയാർ ഹൗസി ലാണ് ആഘോഷം. രാവിലെ 11ന് വീട്ടിൽ േകക്ക് മുറിക്കും. വീട്ടിൽ എത്തുന്നവർക്ക് പായസം വിതരണം ചെയ്യും. പിന്നീട് ഉച്ചക്ക് കുടുംബാംഗങ്ങളുമൊത്ത് ഉൗണ് കഴിച്ച് സാധാരണ പ്രവർത്തനങ്ങളിലേക്ക് കടക്കും. പ്രായാധിക്യത്താൽ പൊതുപരിപാടികളിൽ അധികം പെങ്കടുക്കുന്നില്ലെങ്കിലും ദേശീയ, സംസ്ഥാന വിഷയങ്ങളിൽ ഇപ്പോഴും കുറിക്ക് കൊള്ളുന്ന അഭിപ്രായ പ്രകടനം വി.എസ് സമൂഹമാധ്യമത്തിലൂടെയും പ്രസ്താവനയിലൂടെയും നടത്തുന്നുണ്ട്. സ്വന്തം സർക്കാറിെൻറ നയത്തിൽ വ്യതിയാനം വരുേമ്പാൾ വി.എസിലെ വിമർശകൻ മിണ്ടാതിരിക്കുന്നില്ല.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവിൽ മേയർ വി.കെ. പ്രശാന്തിന് വേണ്ടി വെള്ളിയാഴ്ച പൊതുയോഗത്തിൽ പ്രസംഗിച്ച വി.എസിന് വേണ്ടി ഉയർന്ന മുദ്രാവാക്യം ഇന്നും പ്രചാരണത്തിലെ അദ്ദേഹത്തിെൻറ സ്റ്റാർ വാല്യു തെളിയിക്കുന്നതായി. ഒടുവിൽ വി.എസിെൻറ നാവിെൻറ മൂർച്ച അറിഞ്ഞത് കോൺഗ്രസ് നേതാവ് കെ. സുധാകരനായിരുന്നു.
ദേശീയ രാഷ്ട്രീയത്തിൽ തന്നെ ഒരു രാഷ്ട്രീയ പാർട്ടിയുടെയും നേതൃഘടകത്തിൽ ഇത്രയും മുതിർന്ന മറ്റൊരു നേതാവില്ല. സി.പി.എം കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവായ വി.എസ് 61 വർഷമായി സി.സി അംഗമാണ്. പാർട്ടി പരമോന്നത ഘടകമായ പി.ബിയിൽ 23 വർഷമാണ് അംഗമായിരുന്നത്. 1964ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോയി സി.പി.എം രൂപവത്കരിച്ചതിന് നേതൃത്വം നൽകിയ 32 പേരിൽ ഇന്നും രാഷ്ട്രീയ പ്രവർത്തനരംഗത്ത് നിലനിൽക്കുന്നത് വി.എസ് മാത്രമാണ്. നിയമസഭയിൽ ഏറ്റവും മുതിർന്ന അംഗവും അദ്ദേഹം തന്നെ. 15 വർഷം പ്രതിപക്ഷനേതാവും അഞ്ചുവർഷം മുഖ്യമന്ത്രിയുമായിരുന്നു കേരള കാസ്ട്രോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.