വി.എസ് ഭരണപരിഷ്കാര കമീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ചു
text_fieldsതിരുവനന്തപുരം: വി.എസ്. അച്യുതാനന്ദൻ സംസ്ഥാന ഭരണ പരിഷ്കാര കമീഷൻ അധ്യക്ഷസ്ഥാനം രാജിവെച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ അധ്യക്ഷനെന്ന നിലയിൽ തനിക്ക് തുടരാനാവാതെ വന്നിരിക്കുന്നതിനാലാണ് രാജിയെന്ന് വാർത്തകുറിപ്പിൽ അദ്ദേഹം അറിയിച്ചു.
കമീഷൻ സമർപ്പിച്ച റിപ്പോർട്ടുകളിൽ തുടർനടപടി കൈക്കൊള്ളണമെന്ന് വി.എസ് ആവശ്യപ്പെട്ടു. 'സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ കൈക്കൊള്ളുന്ന തുടര്‍ നടപടികളാണ് കമീഷന് ചെലവഴിച്ച തുകയുടെ മൂല്യം നിശ്ചയിക്കുക. അതുണ്ടാവുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നതെ'ന്ന് അദ്ദേഹം കത്തിൽ പറഞ്ഞു. റിപ്പോർട്ടിലെ തുടർനടപടിക്കായി സമിതിയെ നിയോഗിെച്ചങ്കിലും നടപടികളുണ്ടായിട്ടില്ല.
അസുഖത്തെ തുടർന്ന് കർശന നിയന്ത്രണങ്ങളുള്ളതിനാൽ യോഗങ്ങൾ നടത്താനോ ചർച്ചകൾ സംഘടിപ്പിക്കാനോ കഴിയുന്നില്ലെന്നും വ്യക്തമാക്കി. ജനുവരി 31 തീയതി വെച്ചുള്ള രാജിക്കത്ത് കമീഷൻ മെംബർ സെക്രട്ടറി ശനിയാഴ്ച മുഖ്യമന്ത്രിക്ക് കൈമാറി. 2016 ആഗസ്റ്റ് മൂന്നിനാണ് കാബിനറ്റ് പദവിയോടെ വി.എസിനെ ഭരണപരിഷ്കാര കമീഷൻ അധ്യക്ഷനായി നിയമിച്ചത്. നാലര വർഷവും അഞ്ച് മാസത്തിനുമുള്ളിൽ 11 റിപ്പോർട്ടുകളാണ് കമീഷൻ സമർപ്പിച്ചത്.
മസ്തിഷ്ക രക്തസ്രാവെത്ത തുടർന്ന് വിശ്രമത്തിലായ വി.എസ് ജനുവരിയിൽ ഒൗദ്യോഗിക വസതിയായ കവടിയാർ ഹൗസ് ഒഴിഞ്ഞ് മകൻ അരുൺകുമാറിെൻറ ബാർട്ടൺ ഹില്ലിലെ വേലിക്കകത്ത് വീട്ടിലേക്ക് മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.