വി.എസിനെ അവഗണിച്ച് നേതാക്കൾ
text_fieldsകൊച്ചി: വി.എസ്. അച്യുതാനന്ദെൻറ പേര് ഒരിക്കൽ േപാലും പറയാതെയാണ് ദക്ഷിണേഷ്യൻ കമ്യൂണിസ്റ്റ് പാർട്ടികളുടെ ഉദ്ഘാടനച്ചടങ്ങ് അവസാനിച്ചത്. സി.പി.എം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി ചടങ്ങ് ഉദ്ഘാടനം ചെയ്യുേമ്പാൾ സദസ്സിലായിരുന്നു വി.എസിെൻറ ഇരിപ്പിടം. അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി എന്നിവർക്കുപുറമെ സംഘാടകസമിതി ജില്ല ചെയർമാനായിരുന്ന ജില്ല സെക്രട്ടറി പി. രാജീവിനും വേദിയിലായിരുന്നു സ്ഥാനം.
ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികളും വേദിയിലുണ്ടായിരുന്നു. യെച്ചൂരി ഉൾപ്പെടെ പ്രസംഗകരാരും ചടങ്ങിലെ വി.എസിെൻറ സാന്നിധ്യം ചൂണ്ടിക്കാട്ടിയില്ല. നന്ദിപ്രകടനത്തിനുമുമ്പ് സേമ്മളന പ്രതിനിധികളെ പരിചയപ്പെടുത്തിയപ്പോൾപോലും ചടങ്ങിനെത്തിയ ഏറ്റവും മുതിർന്ന നേതാവായ വി.എസിനെ അനൗപചാരികമായെങ്കിലും പരാമർശിച്ചില്ല. സ്വാഗതം പറഞ്ഞ കോടിയേരി ബാലകൃഷ്ണൻ പുന്നപ്ര-വയലാർ സമരത്തെ പ്രസംഗത്തിൽ അനുസ്മരിച്ചപ്പോഴും വി.എസിെന പരാമർശിക്കാൻ കൂട്ടാക്കിയില്ല.
ഉദ്ഘാടനച്ചടങ്ങിനുശേഷം വി.എസ് ഒഴികെ വേദിയിലും സദസ്സിലുമുണ്ടായിരുന്ന മുതിർന്ന നേതാക്കൾ ഹാളിൽനിന്ന് പുറത്തേക്ക് പോയത് കൂട്ടത്തോടെയാണ്. മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള, മുഹമ്മദ് സലീം എം.പി, സി.പി.െഎ നേതാവ് ഡി. രാജ എന്നിവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. പിന്നാലെ സഹായികൾക്കൊപ്പം എത്തിയ വി.എസ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽനിന്ന് ആദ്യം ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ആവർത്തിച്ചപ്പോൾ ഭരണനേതൃത്വത്തിനുനേരെ മുനവെച്ചും പരിഹാസച്ചുവയോടെയും മറുപടി നൽകുകയായിരുന്നു. കൂടുതൽ ചോദ്യങ്ങൾക്ക് നിൽക്കാതെ ഉടൻ സമ്മേളന നഗരി വിടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.