സംവരണം: സംസ്ഥാന നേതൃത്വത്തെ തള്ളി വി.എസ്
text_fieldsതിരുവനന്തപുരം: മുന്നാക്കസംവരണത്തെ സ്വാഗതം ചെയ്ത സി.പി.എം സംസ്ഥാന നേതൃത്വത്തി െൻറയും മുഖ്യമന്ത്രി പിണറായി വിജയെൻറയും നിലപാട് തള്ളി വി.എസ്. അച്യുതാനന്ദൻ. സംവ രണം സാമ്പത്തിക പദ്ധതിയല്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അടിച്ചമർത്തപ്പെട്ടവർക ്ക് വിദ്യാഭ്യാസവും തൊഴിലും അപ്രാപ്യമാവുന്ന സാമൂഹികഅനീതിക്കെതിരെ അവശ്യമായ ജനാധിപത്യ അവകാശമായാണ് സംവരണത്തെ കാണേണ്ടെതന്ന് വ്യക്തമാക്കി.
ഈ കാരണം കൊണ്ടുതന്നെ, സാമൂഹികനീതി നേടിയെടുക്കാനുള്ള ഉയർന്ന ലക്ഷ്യത്തെ വ്യാപകവും സമഗ്രവുമായ ആശയരൂപവത്കരണത്തിലൂടെയാണ് നേടിയെടുക്കേണ്ടത്. രാജ്യവ്യാപകമായി ചർച്ച ചെയ്ത ശേഷമേ, മുന്നാക്കക്കാരായി വിളിക്കപ്പെടുന്ന വിഭാഗങ്ങളിലെ സാമൂഹിക പിന്നാക്കാവസ്ഥയുള്ളവരുടെ സംവരണ കാര്യത്തിൽ തീരുമാനമെടുക്കാവൂവെന്നും വി.എസ് പത്രക്കുറിപ്പിൽ പറഞ്ഞു. സവര്‍ണ വോട്ട് സ്വരൂപിക്കുക എന്ന ലക്ഷ്യത്തിന് ബി.ജെ.പി മുന്നോട്ടുവെക്കുന്ന ആശയമാണ് മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം. സംവരണം എന്ന ആശയത്തിെൻറ സത്ത ചോർത്തിക്കളയുന്ന തീരുമാനമാണിത്.
ജനകീയ ജനാധിപത്യത്തിെൻറ സത്തയുമായി യോജിച്ചുപോവാത്തതുകൊണ്ടാണ് സാമ്പത്തികസംവരണത്തെ സി.പി.എം പിന്തുണക്കാതിരുന്നത്. വാജ്പേയി സര്‍ക്കാറിെൻറ കാലത്ത് ഇതുപോലൊരു കാബിനറ്റ് തീരുമാനമുണ്ടായപ്പോൾ സി.പി.എം അതിെൻറ പൊള്ളത്തരം തുറന്നുകാട്ടിയിട്ടുണ്ട്. ജാതി പിന്നാക്കാവസ്ഥപോലെ, സാമ്പത്തികപിന്നാക്കാവസ്ഥ ശാശ്വതമല്ല. സംവരണത്തെ വോട്ട് ബാങ്ക് രാഷ്ട്രീയമാക്കി തരംതാഴ്ത്താനുള്ള ബി.ജെ.പി നീക്കം തുറന്നുകാട്ടപ്പെടണമെന്നും വി.എസ് പറഞ്ഞു. സാമ്പത്തികസംവരണമാണ് നയമെന്നും കേന്ദ്രം 10 ശതമാനം മുന്നാക്കസംവരണം കൊണ്ടുവരുന്നതിനെ സ്വാഗതം ചെയ്യുകയാണെന്നുമാണ് മുഖ്യമന്ത്രിയും സി.പി.എം സെക്രട്ടറിയും പറഞ്ഞത്. ഇവരുടെ വാദം തള്ളുന്നതാണ് വി.എസിെൻറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.