വി.എസ്: അവസാനലാപ്പിലെ ആവേശത്തിര
text_fieldsതിരുവനന്തപുരം: അവസാനലാപ്പിലാണ് വി.എസ് എത്തുക. മുദ്രാവാക്യങ്ങളുടെ പെരുമഴ നനഞ്ഞ്, ആരവങ്ങളെ വകഞ്ഞ് മാറ്റി ഉറച്ചകാലടികളോടെ വി.എസ് അച്യുതാനന്ദൻ സ്റ്റേജിലേക്ക് നടന്നുകയറും. വൈദ്യുതി പ്രവഹിച്ചാലെന്ന പോലെ സദസ്സ് ഇളകി മറിയും. പിന്നീട് നീട്ടിയും കുറുക്കിയും അവസരത്തിനൊത്ത് ആവർത്തിച്ചും ആഞ്ഞ് തറയ്ക്കുന്ന വാക്കെറിഞ്ഞും സദസ്സിൽ ആവേശത്തിരയേറ്റം. ഇടതുമുന്നണിയുടെ സ്റ്റാർ കാമ്പയിനറായ വി.എസ്. അച്യുതാനന്ദൻ രാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങി വിശ്രമ ജീവിത്തിലാണെങ്കിലും അദ്ദേഹം സൃഷ്ടിച്ച രാഷ്ട്രീയാരവങ്ങൾക്ക് ഇപ്പോഴും കേരളീയ മനസ്സുകളിൽ നിറസ്സാന്നിധ്യമാണ്. ലോക്സഭ തെരഞ്ഞെടുപ്പ് ചൂടും ചൂരും അവസാനത്തിലേക്ക് കടക്കുമ്പോഴും ഈ ഓളങ്ങളൊന്നുമറിയാതെ വി.എസ് തലസ്ഥാനത്തെ മകന്റെ വസതിയിൽ വിശ്രമത്തിലാണ്.
2019 ഒക്ടോബറില്‍ വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിൽ വി.കെ. പ്രശാന്തിനുവേണ്ടി പേരൂർക്കടയിൽ നടന്ന പൊതുസമ്മേളനത്തിലാണ് വി.എസ് അവസാനമായി പ്രസംഗിച്ചത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും അദ്ദേഹം സജീവമായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്നാണ് വി.എസ് പൂര്‍ണ വിശ്രമജീവിതത്തിലേക്ക് മാറിയത്. വി.എസിന്റേറത് വെറും പ്രസംഗങ്ങളായിരുന്നില്ല, പ്രത്യേക താളവും ചലനവും പ്രത്യേക ശബ്ദവിന്യാസവുംകൊണ്ട് കേരളത്തിെൻറ രാഷ്ട്രീയ ചരിത്രത്തിൽ ഇടംപിടിച്ച കലാരൂപം തന്നെയായിരുന്നു.
നീറുന്ന വിഷയങ്ങളിലേക്ക് നേരിട്ട് നടന്നിറങ്ങും, അതിലൂടെ ജനഹൃദയങ്ങളിലേക്കും. നീട്ടിയും കുറുക്കിയുമല്ലാതെ പ്രസംഗിക്കാൻ വി.എസിനാകുമായിരുന്നില്ല. ഊതിനിറച്ച ഗൗരവത്തോടെ സ്വയം തേച്ച് വടിവാക്കി നിൽക്കുന്നവർ വി.എസിെന്റ സാന്നിധ്യംകൊണ്ട് മാത്രം ഇളകിവശാകുന്നത് സദസ്സുകളിലെ പതിവ് കാഴ്ചായിരുന്നു. പാർട്ടി സെക്രട്ടറി വേദിയിലുണ്ടെങ്കിലും കൈയടി വി.എസിനുതന്നെ. വി.എസിനെ കാണാനും കേൾക്കാനുമെത്തിയതാകട്ടെ പല തലമുറകളും.
കൂസലില്ലായ്മയായിരുന്നു ആ വാക്കുകളുടെ അന്തസ്സും കരുത്തും. പ്രതിപക്ഷം പോലും പിണറായി വിജയനെന്ന് മാത്രം അഭിസംബോധന ചെയ്യുേമ്പാൾ ‘മിസ്റ്റർ വിജയൻ’ എന്ന് വിളിക്കാനുള്ള ആർജവവും തേൻറടവും വി.എസ് പ്രകടമാക്കി. വെള്ളാപ്പള്ളി നടേശനും എ.കെ. ആൻറണിയും രാഹുൽ ഗാന്ധിയും ടി.കെ. ഹംസയുമടക്കം ആ നാവിെൻറ മൂർച്ചയറിഞ്ഞ നിരവധി പേരിൽ ചിലർ. നന്മയുടെ പക്ഷത്തുള്ളവർ കേൾക്കാനാഗ്രഹിച്ചതെല്ലാം സാന്ത്വനമായും ഐക്യദാർഢ്യമായും പരിഹാസമായും വിയോജിപ്പായും അലർച്ചകളായുമെല്ലാം ഉച്ചഭാഷണികൾക്കപ്പുറം ആ നാവിൽനിന്ന് കേരളം കേട്ടിട്ടുണ്ട്.
പ്രായം 90ലെത്തി നിൽക്കുമ്പോഴും പ്രായാധിക്യമേറെയുള്ള ഇൗ വയോധികന് ഇത്രത്തോളം ജനക്കൂട്ടത്തെ ഇളക്കി മറിക്കാനുള്ള സ്വാധീനശേഷി എന്താണെന്നത് അജ്ഞാതമാക്കിയിരുന്നു മണ്ഡലങ്ങളിൽ നിന്ന് മണ്ഡലങ്ങളിലേക്കുള്ള രാഷ്ട്രീയ പ്രയാണം. ആലപ്പുഴയിലെ വോട്ടര്‍പട്ടികയിലാണ് വി.എസിന്റെ പേരുള്ളത്. അതിനാല്‍ തപാൽ വോട്ട് ഇക്കുറിയും ചെയ്യാനാവില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടു ചെയ്യാന്‍ സാധിച്ചിരുന്നില്ല. ആറ്റിങ്ങലിലെ സ്ഥാനാര്‍ഥി വി. ജോയി പത്രികനല്കുന്നതിനു മുമ്പ് വി.എസിന്റെ വീട്ടിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.