വി.എസ് ചാത്തനാട്ടെത്തി; മധുരം നൽകി ഗൗരിയമ്മ
text_fieldsആലപ്പുഴ: ‘അച്യുതാനന്ദനാണോ ഞാനാണോ മൂത്തത്’? ഗൗരിയമ്മയുടെ സംശയത്തിന് പൊട്ടിച ്ചിരിച്ചായിരുന്നു വി.എസിെൻറ മറുപടി. മൂത്തത് ഗൗരിയമ്മതന്നെ. ഒന്നാലോചിച്ച് കെ.ആ ർ. ഗൗരിയമ്മ തീർപ്പുകൽപിച്ചു.‘‘ശരിയാണ് ഞാൻതന്നെയാണ് മൂത്തത്’’.
നീണ്ട ഇടവേളക ്കുശേഷം ഗൗരിയമ്മയുടെ ചാത്തനാട്ടെ വസതിയിൽ ശനിയാഴ്ച വൈകീട്ടാണ് മുൻമുഖ്യമന്ത്ര ിയും ഭരണപരിഷ്കാര കമീഷൻ ചെയർമാനുമായ വി.എസ്. അച്യുതാനന്ദൻ എത്തിയത്.
ഗൗരിയമ്മയുടെ 101ാം പിറന്നാളാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്ന വി.എസ് കുട്ടനാട്ടിൽ ഭരണപരിഷ്കാര കമീഷൻ സെമിനാറിൽ പങ്കെടുത്തശേഷം മകൻ വി.എ. അരുൺകുമാറിനൊപ്പമാണ് എത്തിയത്. ശാരീരിക അസ്വാസ്ഥ്യംമൂലമാണ് പിറന്നാളിന് അച്ഛന് എത്താൻ കഴിയാതിരുന്നതെന്ന് മകൻ വിശദീകരിച്ചപ്പോൾ സദ്യ നഷ്ടപ്പെടുത്തിയല്ലേ എന്നായിരുന്നു ഗൗരിയമ്മയുടെ ചോദ്യം.
വി.എസിെൻറ ഭാര്യ വസുമതിയെക്കുറിച്ച് തിരക്കാൻ ഗൗരിയമ്മ മറന്നില്ല. അമ്മ അന്വേഷണം പറഞ്ഞിട്ടുണ്ടെന്ന് അരുൺ അറിയിച്ചപ്പോൾ ഇരുവരുെടയും വിവാഹം നടത്താൻ ഇടെപട്ടതും തിരുവനന്തപുരത്ത് ഒൗദ്യോഗികവസതിയിൽ നവദമ്പതികൾ വിരുന്നിനെത്തിയതും അവർ ഓർത്തെടുത്തു. അച്യുതാനന്ദൻ എത്ര തവണ മുഖ്യമന്ത്രിയായിട്ടുണ്ടെന്നായി അടുത്ത ചോദ്യം. ഒരുതവണയെന്ന് അരുൺ.
കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ. ഗൗരി ഭരിക്കട്ടെയെന്ന് പറഞ്ഞുപറ്റിച്ച് അച്യുതാനന്ദൻ മുഖ്യമന്ത്രിയായെന്ന് പാതി തമാശയായി ഗൗരിയമ്മ പറഞ്ഞപ്പോൾ അന്ന് വി.എസ് അല്ലായിരുന്നു മുഖ്യമന്ത്രിയായതെന്ന് മകൻ തിരുത്തി. കഴിക്കാനായി എന്തെങ്കിലും എടുക്കാൻ പറഞ്ഞു ഗൗരിയമ്മ അച്ഛൻ മധുരം കഴിക്കില്ലെന്ന് മകൻ പറഞ്ഞെങ്കിലും സന്തോഷത്തോടെ വി.എസ് തന്നെ ഒരുലഡു വായിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.