ഒരു കൊലപാതകവും മനഃസാക്ഷിയുള്ളവർ അംഗീകരിക്കില്ല -വി.എസ്
text_fieldsതിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്‍റെ കൊലപാതകത്തെ അപലപിച്ച് സി.പി.എം മുതിർന്ന നേതാവ് വി.എസ് അച്യുതാനന്ദൻ. ഒരു കൊലപാതകവും മനഃസാക്ഷിയുള്ളവർ അംഗീകരിക്കില്ലെന്ന് വി.എസ് മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകം നടന്ന് ഒരാഴ്ചക്ക് ശേഷമാണ് പാർട്ടിയുടെ മുതിർന്ന നേതാവായ വി.എസ് സംഭവത്തെ കുറിച്ച് പ്രതികരിക്കുന്നത്. ബസ് സമരം രമ്യമായി പരിഹരിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
കൊലപാതകത്തെ അപലപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ഞായറാഴ്ച രംഗത്തു വന്നിരുന്നു. ഷുഹൈബ് വധക്കേസിൽ പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നാണ് കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്.
സംഭവത്തെ അപലപിക്കുന്നു. അക്രമങ്ങളും കൊലപാതകങ്ങളും നടത്താൻ പാടില്ലെന്നാണ് സി.പി.എം നിലപാട്. സി.പി.എം മുൻകൈ എടുത്ത് അക്രമങ്ങൾ നടത്താൻ പാടില്ല. ഇതിൽ വ്യത്യസ്തമായാണ് ഈ സംഭവം നടന്നത്. ഇക്കാര്യം പാർട്ടി തലത്തിൽ പരിശോധിക്കുമെന്നും ആണ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞത്.
ഷുഹൈബിെൻറ കൊലപാതകം അത്യന്തം അപലപനീയമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സംഭവമുണ്ടായ ഉടൻ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.