മത്സരങ്ങൾക്ക് പണം കണ്ടെത്താൻ കായികതാരങ്ങൾക്ക് തെണ്ടേണ്ടിവരുന്നു –വി.എസ്
text_fieldsതിരുവനന്തപുരം: മികവ് തെളിയിച്ച പല കായികതാരങ്ങൾക്കും അന്താരാഷ്ട്ര മത്സരങ്ങളിൽ പെങ്കടുക്കാൻ പണത്തിനായി തെണ്ടിനടക്കേണ്ട ഗതികേടാണെന്ന് വി.എസ്. അച്യുതാനന്ദൻ. കഴിവുള്ള പലർക്കും പ്രത്യേക പരിഗണന നൽകുകയോ ജോലി നൽകുകയോ ചെയ്യുന്നതിൽ വീഴ്ച സംഭവിക്കുന്നുണ്ട്. സർക്കാറും കായികസംഘടനകളും ഇക്കാര്യത്തിൽ ഗൗരവമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നാഷനൽ എജുക്കേഷൻ ഫൗണ്ടേഷൻ, കേരള സർവകലാശാല കായികവിദ്യാഭ്യാസവിഭാഗം അലുമ്നി അസോസിയേഷൻ, ജില്ല ഒളിമ്പിക് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന കായികക്ഷമത പരിശീലനത്തിെൻറ ഉദ്ഘാടനം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കായികതാരങ്ങളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കേരളം ഇനിയും ശ്രദ്ധപുലർത്തണം. മതിയായ പരിശീലനത്തിന് അടിസ്ഥാനസൗകര്യങ്ങളുടെ അഭാവമുണ്ട്. പല കാര്യങ്ങളിലും നമ്മൾ അന്താരാഷ്ട്ര മികവിലേക്ക് ഉയർന്നിട്ടുണ്ടെങ്കിലും കായികമേഖലയിൽ ഇക്കാര്യം അവകാശപ്പെടാനാകുന്നില്ല. ഏഷ്യൻ അത്ലറ്റിക്സിൽ മലയാളിതാരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചത് ശുഭസൂചകമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.