സർക്കാറിനെതിരായ വെള്ളം വാങ്ങിെവച്ചേക്ക് -വി.എസ്
text_fieldsതിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാറിനെ എന്തെങ്കിലും ചെയ്തുകളഞ്ഞേക്കാമെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ ആ വെള്ളം വാങ്ങിവെച്ചേക്കാൻ വി.എസ്. അച്യുതാനന്ദൻ. ധനകാര്യ ബിൽ ചർച്ചയിൽ പെങ്കടുക്കവെയാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.
1959നെ അനുസ്മരിപ്പിക്കും പോലെ സകല പിന്തിരിപ്പന്മാരും സർക്കാറിനെതിരെ ഒരുമിച്ച കാലഘട്ടമാണിത്. എന്നാൽ, ‘59 അല്ല 2018 എന്ന് ഒാർക്കുന്നത് നന്ന്. ഭിക്ഷക്കാരോട് പെരുമാറുന്നത് പോലെയാണ് മോദി സർക്കാർ കേരളത്തോട് പെരുമാറുന്നത്. ഒാഖി വിഷയത്തിൽ ബി.ജെ.പി സർക്കാർ കടുത്ത അവഗണനയാണ് നമ്മളോട് കാണിച്ചത്. ആ അവഗണനക്കെതിരെ പ്രതികരിക്കുകയല്ലേ കോൺഗ്രസ് ചെയ്യേണ്ടത്. എങ്ങനെ പ്രതികരിക്കും? കോൺഗ്രസും ബി.ജെ.പിയുമായി നല്ല ഇരിപ്പുവശമല്ലേയെന്നും വി.എസ് പരിഹസിച്ചു.
ഒാഖി സമയത്ത് കേന്ദ്രമന്ത്രിയായ ഒരുവനിത വന്ന് എന്തെല്ലാം പ്രഖ്യാപനം നടത്തി. ഒാഖി പാക്കേജിനായി 7300 കോടിയുടെ പദ്ധതി കേരളം ചോദിച്ചിട്ട് 169 കോടി മാത്രമാണ് ലഭ്യമാക്കിയത്. നമ്മുടെ നികുതിപ്പണം ശിങ്കിടികൾക്ക് കൊള്ളയടിക്കാനുള്ള അവസരം ഒരുക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്നും വി.എസ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.