തോൽവിയെ കുറിച്ച് ഇടതുപക്ഷം ആത്മപരിശോധന നടത്തണം -വി.എസ്
text_fieldsഹരിപ്പാട്: മത-വർഗീയ ശക്തികൾ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമായി മുന്നേറുമ്പോൾ തൊടുന്യായം കണ്ടെത്താതെ തോൽവിയുടെ കാരണത്തെ കുറിച്ച് ഇടതുപക്ഷം ആത്മപരിശോധന നടത്താൻ സമയം അതിക്രമിച്ചെന്ന് ഭരണപരിഷ്ക്കാര കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ. ഇടത് പക്ഷത്തിന് ഇനി ജനവിശ്വാസം നേടാൻ ജനങ്ങളിലേക്ക് ഇറങ്ങുകയല്ലാതെ മറ്റ് കുറുക്കുവഴിയില്ലെന്ന് വി.എസ് പറഞ്ഞു.
ഇന്ത്യയിൽ ഇടതു പക്ഷത്തിന് ഭാവിയില്ലെന്ന സഹയാത്രികരുടെ വിലാപം തെറ്റായ ബോധമാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരേ തെറ്റായി പൊതു വിലയിരുത്തൽ ഉണ്ടായ സാഹചര്യവും ഗൗരവമായി കാണണം. ജനാധിപത്യവും മതേതരത്വവും ഭീഷണി നേരിടുമ്പോൾ അതിനെ നേരിടാൻ ഇടത് പക്ഷത്തിന് ഏറെ ഉത്തരവാദിത്വമുണ്ട്. മുമ്പും വർഗീയത ഭീഷണിയായിട്ടുണ്ടെങ്കിലും ഇപ്പോൾ ഉത്കണ്ഠാ ജനകമാണ്. വർഗീയതയെ നേരിടാൻ ഇടത് പക്ഷമല്ലാതെ മറ്റാരാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.