‘ചുവടുവൈപ്പിന്’ പിന്തുണയുമായി വി.എസ്
text_fieldsകൊച്ചി: പുതുവൈപ്പിൽ എൽ.പി.ജി പ്ലാൻറ് സ്ഥാപിക്കാനുള്ള ഇന്ത്യൻ ഒായിൽ കോർപറേഷെൻറ (െഎ.ഒ.സി) ശ്രമത്തിനെതിരെയും ഇതിന് ഒത്താശ ചെയ്യുന്ന സംസ്ഥാന സർക്കാറിെൻറ നയങ്ങൾക്കെതിരെയും വൈപ്പിൻ നിവാസികൾ കൊച്ചി നഗരത്തിൽ സംഘടിപ്പിക്കുന്ന ‘ചുവടുവൈപ്പിൻ’ പൊതുസമ്മേളനത്തിന് പിന്തുണയുമായി വി.എസ്. അച്യുതാനന്ദൻ.
എറണാകുളം രാജേന്ദ്ര മൈതാനിയിൽ ഇൗമാസം ആറിന് സംഘടിപ്പിച്ചിരിക്കുന്ന പൊതുസമ്മേളനത്തിെൻറ ഉദ്ഘാടകനായാണ് വി.എസ് എത്തുക. സമ്മേളനത്തിെൻറ ഭാഗമായി പദയാത്ര നടത്താൻ അനുമതിയില്ലെങ്കിലും രാജേന്ദ്രമൈതാനിയിൽ സംഘടിപ്പിച്ചിരിക്കുന്ന പൊതുസമ്മേളനമടക്കമുള്ള പരിപാടികൾ തടസ്സമില്ലാതെ നടക്കുമെന്ന് പുതുവൈപ്പ് എൽ.പി.ജി. വിരുദ്ധ ജനകീയ സമരസമിതി ചെയർമാൻ ജയഘോഷ് പറഞ്ഞു.
ഏഴുവർഷമായി തുടരുന്ന പ്രേക്ഷാഭം സർക്കാർ ഉറപ്പുകളെ തുടർന്ന് ജൂണിൽ താൽക്കാലികമായി ഒത്തുതീർപ്പാവുകയായിരുന്നു. സർക്കാർ സമരമൊത്തുതീർക്കുന്ന വേളയിൽ നൽകിയ ഉറപ്പുകൾ കാറ്റിൽ പറത്തിയെന്നാണ് സമരസമിതിയുടെ ആരോപണം. വ്യവസ്ഥകൾ പാലിക്കാത്ത പക്ഷം കൊച്ചി നഗരത്തിലടക്കം സമരപരിപാടികൾ ആസൂത്രണം െചയ്യുന്നതിെൻറ മുന്നോടിയായാണ് പദയാത്രയും പൊതുസമ്മേളനവും സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയുടെ പ്രചാരണാർഥം വൈപ്പിനിലെയും സമീപപ്രദേശങ്ങളിലെയും വിവിധ കലാലയങ്ങളിലും മറൈൻൈഡ്രവിലും െതരുവുനാടകങ്ങൾ അരങ്ങേറി. വെള്ളിയാഴ്ച വൈകീട്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷെൻറ നേതൃത്വത്തിൽ ൈവപ്പിൻ ജനതക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ച് ഒപ്പുശേഖരണം നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.