വി.എസ് 101ന്റെ നിറവിൽ
text_fieldsതിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ മുന്നിൽനിന്ന് നയിച്ച വിപ്ലവ നേതാവിന് 101 തികഞ്ഞു. കക്ഷി രാഷ്ട്രീയ ഭേദമെന്യേ കേരളത്തിലെ ജനങ്ങൾ എന്നും നെഞ്ചേറ്റിയതാണ് വി.എസ് എന്ന രണ്ടക്ഷരം. 1964ൽ സി.പി.ഐ ദേശീയ കൗൺസിൽ വിട്ട് സി.പി.എം രൂപീകരിച്ച 32 നേതാക്കളിൽ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ് വി.എസ്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സി.പി.എം സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം, എൽ.ഡി.എഫ് കൺവീനർ തുടങ്ങി എല്ലാ പദവികളും വി.എസ് വഹിച്ചു.
ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ തിരുവനന്തപുരത്തെ ബാർട്ടൻ ഹില്ലിലെ മകന്‍ അരുൺ കുമാറിന്റെ വീട്ടിൽ പൂർണ വിശ്രമത്തിലാണ് അദ്ദേഹം. നാലുവർഷം മുമ്പുണ്ടായ പക്ഷാഘാതമാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണം. പിറന്നാളിന് കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടും. എന്നാൽ സന്ദർശകർക്ക് വിലക്കുണ്ട്.
ഇപ്പോഴും ചുറ്റും നടക്കുന്ന കാര്യങ്ങളിൽ അതീവ ശ്രദ്ധാലുവാണ് വി.എസ് എന്ന് മകൻ പറയുന്നു. രാവിലെ വീൽചെയറിലിരുത്തി ഒരു മണിക്കൂറോളം വി.എസിന് പത്രങ്ങൾ വായിച്ചുകൊടുക്കും. വൈകീട്ട് ടി.വിയിൽ വാർത്ത കേൾക്കും...ഇങ്ങനെയാണ് വി.എസിന്റെ ഇപ്പോഴത്തെ ദിനചര്യ.
1923 ഒക്ടോബർ 20നാണ് വി.എസ് ജനിച്ചത്. വേലിക്കകത്ത് ശങ്കരൻ അച്യുതാന്ദൻ എന്നാണ് വി.എസിന്റെ മുഴുവൻ പേര്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.