മുഖ്യമന്ത്രി ഒപ്പുെവച്ചു; വി.എസിന് ശമ്പളമായി
text_fieldsതിരുവനന്തപുരം: ഭരണപരിഷ്കാര കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദന് ഒടുവിൽ ശമ്പളം അനുവദിച്ചു. ഒമ്പത് മാസമായി അദ്ദേഹത്തിന് ശമ്പളം കിട്ടിയിരുന്നില്ല. ഇത് സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പുെവച്ചു. കാബിനറ്റ് റാങ്കുള്ള വി.എസിന് മന്ത്രിമാർക്ക് തുല്യമായ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കും. നേരത്തേ വഹിച്ചിരുന്ന പ്രതിപക്ഷ നേതാവിെൻറ തസ്തികക്ക് തുടർച്ചയായ പദവി എന്ന നിലയിൽ ഫയലിൽ വന്ന പരാമർശം തിരുത്തേണ്ടിവെന്നന്നും അതുകൊണ്ടാണ് വൈകിയതെന്നുമാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിശദീകരണം.
ഭരണപരിഷ്കാര കമീഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുത്ത് ഒമ്പത് മാസം കഴിഞ്ഞിട്ടും വി.എസ്. അച്യുതാനന്ദനും അംഗങ്ങൾക്കും ശമ്പളം നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ സഭയിൽ അറിയിച്ചിരുന്നു. പ്രതിപക്ഷ അംഗം റോജി എം. ജോണാണ് ചോദ്യമുന്നയിച്ചത്. ഭരണപരിഷ്കാര കമീഷന് ചെയര്‍മാെൻറ ഔദ്യോഗിക വസതി അറ്റകുറ്റപ്പണി നടത്തിയതുമായി ബന്ധപ്പെട്ട് 17,42,747 രൂപയും സാധനസാമഗ്രികള്‍ ഔദ്യോഗിക വസതിലേക്ക് വാങ്ങിയതിന് 4,77,073 രൂപയും ചെലവായി. എന്നാൽ ഫോൺ, സൽകാരം എന്നിവക്കായി തുകയൊന്നും ഭരണപരിഷ്കാര കമീഷന് ചെലവായിട്ടില്ലെന്നും കെ.എസ്. ശബരീനാഥനെ മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.