ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശ പകപോക്കലെന്ന് വി.എസ്
text_fieldsതിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ നീക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശ പകപോക്കലിന്‍െറ ഭാഗമാണെന്ന് വി.എസ്. അച്യുതാനന്ദന്‍. വിജിലന്‍സില്‍ ഭരണസ്തംഭനമുണ്ടാകാതിരിക്കാന്‍ ഇടപെടല്‍ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്തില്‍ വി.എസ് ആവശ്യപ്പെട്ടു. ഡ്രഡ്ജര്‍ ഇടപാടില്‍ ജേക്കബ് തോമസിനെതിരെ നടപടി ആവശ്യപ്പെട്ട ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി നിയമോപദേശം തേടിയതിന് പിന്നാലെയാണ് വി.എസിന്‍െറ കത്ത്.
കുറ്റാക്കാരെ സംരക്ഷിക്കാന്‍ വിജിലന്‍സില്‍ ഒരുവിഭാഗം ശ്രമിക്കുന്നെന്ന് വി.എസ് കുറ്റപ്പെടുത്തി. അറസ്റ്റിലായ മലബാര്‍ സിമന്‍റ്സ് മുന്‍ എം.ഡി പത്മകുമാറിനെതിരെ ചീഫ് സെക്രട്ടറി നടപടിയെടുത്തില്ല. ഉദ്യോഗസ്ഥര്‍ കുടിപ്പക തീര്‍ക്കാന്‍ സര്‍ക്കാര്‍ ഫയലുകള്‍ ഉപയോഗിക്കുന്നു. ഇത് അഴിമതിക്കേസുകള്‍ കോടതിയിലത്തെുമ്പോള്‍ തിരിച്ചടിയാകുമെന്നും വി.എസ് പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.