വെള്ളാപ്പള്ളിക്കെതിരായ കേസ്: അതൃപ്തി പ്രകടിപ്പിച്ച് വി.എസ്
text_fieldsതിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാൻസ് കേസിലെ മെല്ലെപ്പോക്കിൽ അതൃപ്തി പരസ്യമാക്കി വി.എസ്. അച്യുതാനന്ദൻ. വിഷയം നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ച അദ്ദേഹം കോടതി നിർദേശമുണ്ടായിട്ടും െവള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം നടത്താത്തത് ഖേദകരമാണെന്നും പറഞ്ഞു.
വിജിലൻസ് എഫ്.െഎ.ആർ ഇട്ട് 10 മാസം കഴിഞ്ഞിട്ടും അന്വേഷണം നടത്തിയിട്ടില്ല. വിജിലൻസ് സി.െഎയുടെ മേശക്കടിയിലാണ് ഫയൽ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി ചേർന്ന് ഇടതുമുന്നണിെയ തോൽപിക്കാൻ ശ്രമിച്ച ആളാണ് വെള്ളാപ്പിള്ളി. അദ്ദേഹത്തിെൻറ തീവെട്ടിക്കൊള്ള അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് താനടക്കം ഇടതു നേതാക്കൾ പ്രചാരണം നടത്തിയത്. ഇത് തെരഞ്ഞെടുപ്പിൽ നിർണായകമായെന്നും വി.എസ് പറഞ്ഞു. വെള്ളാപ്പള്ളിക്കെതിരായ കേസിൽ പാളിച്ചയുണ്ടോയെന്ന് പരിശോധിച്ച് നടപടി കൈക്കൊള്ളുമെന്ന് മറുപടിപ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വ്യാജരേഖ ചമച്ച് പിന്നാക്ക വികസന കോർപറേഷനിൽനിന്ന് കോടികൾ തട്ടിയെന്ന പരാതിയിൽ വെള്ളാപ്പള്ളി നടേശൻ, എം.എൻ. സോമൻ, കെ.കെ. മഹേശൻ, എം. നജീബ്, ദിലീപ്കുമാർ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരവും െഎ.പി.സിയിലെ വിവിധ വകുപ്പുകൾ പ്രകാരവും വിജലൻസ് കേസെടുത്തിട്ടുണ്ട്്.
അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനുപുറമേ ക്രൈംബ്രാഞ്ചിെൻറ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 27 കേസുകളിലും അന്വേഷണം നടത്തുന്നുണ്ട്. അടൂർ -14, കായംകുളം -മൂന്ന്, പത്തനംതിട്ട തിരുവല്ല, ചീേമനി, ചന്ദേര, മണ്ണുത്തി, റാന്നി, അടിമാലി, ചെങ്ങന്നൂർ, പത്തനാപുരം എന്നീ സ്റ്റേഷനുകളിൽ ഒാരോ കേസുമാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.