ഐസ്ക്രീം കേസ്: കുഞ്ഞാലിക്കുട്ടിെയയും റഉൗഫിനെയും കക്ഷിചേർക്കാൻ വി.എസിെൻറ ഉപഹരജി
text_fieldsകൊച്ചി: ഐസ്ക്രീം പാർലർ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ നടപടികൾ അവസാനിപ ്പിച്ച മജിസ്ട്രേറ്റ് കോടതി നടപടിക്കെതിരായ ഹരജിയിൽ മുൻ മന്ത്രിയും എം.പിയുമായ പി .കെ. കുഞ്ഞാലിക്കുട്ടി, ബന്ധു കെ.എ. റഉൗഫ് എന്നിവരെ കക്ഷിചേർക്കണമെന്ന് ഭരണപരിഷ്കരണ കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദെൻറ ഉപഹരജി. കോടതി നടപടിക്കെതിരെ നൽകിയ ഹരജിയുടെ ഭാഗമായാണ് ഉപഹരജിയിലൂടെ ഇൗ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഐസ്ക്രീം കേസ് അട്ടിമറിക്കാൻ താനുമായി ചേർന്ന് കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന ബന്ധുവായ കെ.എ. റഉൗഫിെൻറ വെളിപ്പെടുത്തലിനെത്തുടർന്ന് കോഴിക്കോട് ടൗണ്‍ െപാലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ നടപടികൾ അവസാനിപ്പിച്ച 2017 ഡിസംബര്‍ 23ലെ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നടപടിക്കെതിരെയാണ് വി.എസിെൻറ പ്രധാന ഹരജി.
2011 ജനുവരി 28ന് വാർത്തസമ്മേളനത്തിൽ റഉൗഫ് നടത്തിയ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിലെടുത്ത കേസിൽനിന്ന് രക്ഷപ്പെടാൻ ജുഡീഷ്യൽ ഉദ്യോഗസ്ഥരെപോലും സ്വാധീനിച്ചതായുള്ള വെളിപ്പെടുത്തലിനെത്തുടർന്ന് കുഞ്ഞാലിക്കുട്ടിയെ ഒന്നും റഉൗഫിനെ രണ്ടും പ്രതികളാക്കിയാണ് കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തത്. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെയായിരുന്നു ഇത്. ഇതിനിടെ, യു.ഡി.എഫ് ഭരണം വന്നതോടെ നിഷ്പക്ഷ അന്വേഷണം ഇല്ലാതായെന്ന് ചൂണ്ടിക്കാട്ടി അച്യുതാനന്ദൻ ഹൈകോടതിയെ സമീപിച്ചു.
എന്നാൽ, ഹരജി തള്ളി. ഇതിെനതിരെ സുപ്രീംകോടതിയെ സമീപിച്ചു. ഹരജിക്കാരനുൾപ്പെടെ കക്ഷികൾക്ക് പറയാനുള്ളത് കേട്ട് മജിസ്ട്രേറ്റ് കോടതി തീരുമാനമെടുക്കണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങളോടെ സുപ്രീംകോടതി ഹരജി തീർപ്പാക്കി. സുപ്രീംകോടതി നിർദേശിച്ചപോലെ തെൻറ വാദങ്ങൾ മജിസ്ട്രേറ്റ് കോടതി വേണ്ടവിധം പരിഗണിക്കാതെയാണ് ഹരജി തള്ളിയതെന്നാണ് വി.എസിെൻറ വാദം. കേസ് അവസാനിപ്പിക്കുന്നതായുള്ള റിപ്പോർട്ട് അംഗീകരിക്കാൻ അനുവദിക്കരുതെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.