എൻഡോസൾഫാൻ: ഇടപെടണമെന്നാവശ്യപ്പെട്ട് വി.എസ് മുഖ്യമന്ത്രിക്ക് കത്തു നൽകി
text_fieldsതിരുവനന്തപുരം: കാസർകോട് എൻഡോസൾഫാൻ ബാധിതർക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച വിഷയം നേരിട്ട് പരിശോധിച്ച് കോടതിയലക്ഷ്യ നടപടി ഒഴിവാക്കണെമന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകി. ഒട്ടും താമസം കൂടാതെ സുപ്രീംകോടതി വിധി അനുസരിച്ചുള്ള പുനരധിവാസ പാക്കേജ് പൂർണമായും നടപ്പാക്കണം.
എൻഡോസൾഫാൻ ദുരിതബാധിതർക്ക് അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും അതിന് അർഹതയുള്ളവരുടെ പട്ടിക നൽകണമെന്നും കഴിഞ്ഞ ജനുവരി 10ന് സുപ്രീംകോടതി വിധിച്ചിരുന്നു.
നേരത്തേ ഡി.വൈ.എഫ്.ഐയാണ് ദുരിതബാധിതരെ സഹായിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഇപ്പോൾ ദുരിതബാധിതർ സമർപ്പിച്ച പരാതിയിലാണ് ജനുവരി-10െൻറ വിധി നടപ്പാക്കാതിരുന്നതിനെതിരെ സംസ്ഥാന സർക്കാറിന് കോടതിയലക്ഷ്യ നോട്ടീസ് നൽകിയിരിക്കുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ദുരിതബാധിതർ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാൻ തയാറെടുക്കുകയാണ്. എൻഡോസൾഫാൻ വിഷയത്തിൽ തുടക്കം മുതൽ ദുരിതബാധിതരുടെ സമരങ്ങളിൽ പങ്കെടുക്കുകയും സഹായം എത്തിക്കുന്നതിനായുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്ത വ്യക്തിയാണ് താൻ. മുന്നണിയുടെ നിലപാടും ഇതുതന്നെയാണെന്ന് വി.എസ് കത്തിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.