വിഴിഞ്ഞം കരാർ സംസ്ഥാന താൽപര്യത്തിന് വിരുദ്ധം –വി.എസ്
text_fields
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കരാറില്‍ അഴിമതിയുണ്ടെന്നും കരാര്‍ സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്നും ഭരണ പരിഷ്കാര കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ. അന്വേഷണം പൂർത്തിയാകുന്നതുവരെ പദ്ധതി നിർത്തിെവക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് വി.എസ് തെൻറ അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ളത്.
സ്വകാര്യ സംരംഭകന് വഴിവിട്ട് ആനുകൂല്യങ്ങള്‍ നല്‍കുന്നതും സര്‍ക്കാറിന് വന്‍ നഷ്ടം വരുത്തിവെക്കുന്നതുമാണ് പദ്ധതിയെന്ന് സി.എ.ജി രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കരാറിലെ കുഴപ്പങ്ങള്‍ പരിഹരിക്കത്തക്കവിധം തിരുത്തലുകള്‍ വരുത്തണം. സംസ്ഥാന താല്പര്യത്തിന് വിരുദ്ധമാണെന്ന് വ്യക്തമായ ഒരു പദ്ധതി തുടരുകയും അതുവഴി നമ്മുടെ തീരദേശവും മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും കൂടുതല്‍ അപകടത്തിലാവുകയും ചെയ്യുന്ന രീതിയില്‍ പദ്ധതി മുന്നോട്ടുപോകാന്‍ അനുവദിച്ചുകൂടാ.
ഇക്കാര്യത്തില്‍ നടക്കുന്ന ഏതൊരു അന്വേഷണവും ജനവഞ്ചന നടത്തി ഇത്തരമൊരു കരാറുണ്ടാക്കാന്‍ കൂട്ടുനിന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനാകണം. വിഴിഞ്ഞം കരാറില്‍ സി.എ.ജി ചൂണ്ടിക്കാണിച്ച ഓരോ കുഴപ്പത്തിലേക്കും നയിച്ച തീരുമാനങ്ങള്‍ക്കുപിന്നില്‍ നടന്ന ഗൂഢാലോചന പുറത്തുവരണം.
ഈ കരാറുമായി ബന്ധപ്പെട്ട് നടന്ന എല്ലാ ഇടപാടുകളും സൂക്ഷ്മമായി പരിശോധിക്കണം. ആ രീതിയില്‍ വേണം സര്‍ക്കാര്‍ ടേംസ് ഓഫ് റഫറന്‍സ് തയാറാക്കാനെന്നും -വി.എസ് കത്തില്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.