ശിവകുമാറിനെതിരായ കേസ്: കൂടുതൽ സമയം വേണ്ടി വരുമെന്ന് വിജിലൻസ്
text_fieldsതിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസിൽ വി.എസ്. ശിവകുമാർ എം.എൽ.എ ക്കെതിരെ അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നു വിജിലൻസ്. ഇതുവരെ വ ്യക്തമായ തെളിവ് ലഭിക്കാത്തതിനാലാണ് സമയമെടുത്ത് അന്വേഷണം പൂർത്തീകരിക്കാൻ വ ിജിലൻസ് നീക്കം.
വിജിലൻസ് മേധാവി എസ്. അനിൽകാന്തിനെ അന്വേഷണസംഘം ഇക്കാര്യം അറിയിച്ചു. പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ ബന്ധെപ്പടുത്തുന്ന ചില തെളിവ് ലഭിച്ചിട്ടുണ്ട്. എന്നാൽ ശിവകുമാറുമായി ബന്ധപ്പെട്ട് അത്തരം തെളിെവാന്നുമായിട്ടില്ല.
റെയ്ഡുകളിലുൾപ്പെടെ തെളിവ് ലഭിക്കാത്തതാണ് വിജിലൻസിനെ വലയ്ക്കുന്നത്. വിശദ അന്വേഷണത്തിൽ കേസിൽ സഹായകമാകുന്ന വിവരങ്ങൾ ലഭിക്കുമെന്നാണ് അവരുടെ വിലയിരുത്തൽ. പത്ത് വർഷം മുമ്പ് മുതലുള്ള രേഖകൾ ഇതിന് പരിശോധിക്കേണ്ടിവരും.
ശിവകുമാറിെൻറ പേഴ്സനൽ ജീവനക്കാർ, സുഹൃത്തുക്കൾ എന്നിവരുടെ വരുമാനത്തിൽ വൻ വർധന കണ്ടെത്തിയിട്ടുണ്ട്. പ്രതിചേർക്കപ്പെട്ട ഇവരുടെ വരുമാനത്തിൽ മൂന്നിരട്ടിയോളമാണു വർധന. അത് എങ്ങനെ എന്നതിൽ വ്യക്തത വരുത്താൻ ബാങ്ക് വിശദാംശങ്ങൾ ഉൾപ്പെടെ പരിശോധിക്കേണ്ടി വരും. കേസ് രജിസ്റ്റർ ചെയ്ത ശേഷം അട്ടിമറിക്കാൻ ശ്രമം നടന്നോയെന്ന സംശയവുമുണ്ട്. അതിനാൽ പ്രതികളുടെ ഫോൺ വിളി വിശദാംശങ്ങൾ വിജിലൻസ് സൈബർ വിഭാഗത്തിെൻറ സഹായത്തോടെ പരിശോധിച്ചുവരികയാണ്.
ശിവകുമാർ തലസ്ഥാനത്ത് സ്വകാര്യ ആശുപത്രി വാങ്ങിയെന്നതുൾപ്പെടെ ആരോപണങ്ങളും പരിശോധിക്കുന്നുണ്ട്. ഭൂമിയിടപാട് േരഖകൾക്കായി രജിസ്ട്രേഷൻ വകുപ്പിെൻറ സഹായവും തേടിയിട്ടുണ്ട്. പത്ത് വർഷത്തോളം പഴക്കമുള്ള ഇൗ രേഖകൾ ലഭിക്കാൻ താമസം വന്നേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.