ജനകീയ സമരങ്ങളെ അടിച്ചമർത്തുന്നത് ഇടത് നയമല്ല- വി.എസ്
text_fieldsതിരുവനന്തപുരം: ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നത് ശരിയല്ലെന്ന് ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ. ഇത് ഇടത് സർക്കാറിന് ചേർന്ന നയമല്ല . വിഴിഞ്ഞം ഉൾപ്പടെയുള്ള സ്ഥലങ്ങളിലെ പ്രശ്നങ്ങൾ സർക്കാർ പരിഹരിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
ബുധനാഴ്ച ഗെയിൽ വിരുദ്ധ സമരക്കാർക്കെതിരെ പൊലീസ് ക്രൂരമർദനം നടത്തിയതിന് പിന്നാലെയാണ് വി.എസിെൻറ പ്രസ്താവന. പൊലീസ് നടത്തിയ ലാത്തിചാർജിൽ 50 ഒാളം പേർക്ക് പരിക്കേറ്റിരുന്നു. സംഭവങ്ങളെ തുടർന്ന് 21 പേർക്കെതിരെ പൊതുമുതൽ നശിപ്പിച്ച കുറ്റത്തിന് പൊലീസ് കേസെടുത്തിരുന്നു. അക്രമത്തിൽ രണ്ട് കെ.എസ്.ആർ.ടി.സി ബസ്സുകൾ ഉൾപ്പടെയുള്ള വാഹനങ്ങളും തകർത്തിരുന്നു.
കേന്ദ്രസർക്കാർ നയങ്ങളേയും വി.എസ് വിമർശിച്ചു. നോട്ട് നിരോധനം മൂലമുള്ള പ്രശ്നങ്ങൾ തീരാൻ 50 ദിവസം കാത്തിരിക്കണമെന്നും ഇല്ലെങ്കിൽ തന്നെ പരസ്യമായി തൂക്കിക്കൊന്നോളൂ എന്നുമായിരുന്നു മോദി പറഞ്ഞത്. എന്നിട്ട് പ്രശ്നങ്ങൾ ശരിയായോ? മോദിയുടെയും അംബാനിയുെടയും അദാനിയുടെയും കാര്യങ്ങൾ മാത്രം ശരിയായി.
നോട്ട് നിരോധനം മൂലം തീവ്രവാദം ഇല്ലാതായോ? ആയെങ്കിൽ കശ്മീരിലെ തീവ്രവാദികൾ തോക്കുപേക്ഷിച്ച് കാവിയുടുത്ത് ഹിമാലയത്തിൽ പോയേനെയെന്നും മോദിയുടെത് ബഡായി പറച്ചിൽ മാത്രമാണെന്നും വി.എസ് പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.