കീഴാറ്റൂർ: പറയാതെ പറഞ്ഞ് വി.എസ്;വയൽ നികത്തിയാൽ കേരളം മരുപ്പറമ്പാകും
text_fieldsതിരുവനന്തപുരം: കീഴാറ്റൂരിൽ വയൽ നികത്തലിനെതിരെ സമരം കൊടുമ്പിരിക്കൊണ്ടിരിക്കെ വയൽ നികത്തിയാൽ കേരളം മരുപ്പറമ്പായി മാറിയേക്കാമെന്ന മുന്നറിയിപ്പ് നൽകി ഭരണപരിഷ്കാര കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദെൻറ ജലദിന സന്ദേശം. കുടിവെള്ളത്തിനുവേണ്ടിയുള്ള ജനകീയ സമരങ്ങള്‍ക്ക് തുടക്കംകുറിച്ച പ്ലാച്ചിമട നമ്മെ ചിന്തിപ്പിക്കേണ്ടതാണെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. കീഴാറ്റൂർ സമരത്തെ പാർട്ടി തള്ളിയ സാഹചര്യത്തിൽ കൂടിയാണ് വി.എസിെൻറ ജലദിന സന്ദേശം.
അമൂല്യമായ ഓരോ തുള്ളി ജലവും സംരക്ഷിക്കേണ്ടതിെൻറ ആവശ്യകത ലോക ജനതയെ ബോധ്യപ്പെടുത്തുന്നതിനായാണ് ലോക ജലദിനാചരണമെന്ന് വി.എസ് പറഞ്ഞു. 44 നദികളാല്‍ ജലസമ്പന്നമെന്ന് പേരുകേട്ട കേരളം പോലും ഇന്ന് വരള്‍ച്ചയുടെ പിടിയിലാണ്. ജലസമ്പത്ത് പങ്കുവെക്കുന്നതിെൻറ പേരില്‍ സംസ്ഥാനങ്ങള്‍ കലഹത്തിലാണ്.
സാമ്രാജ്യത്വ വികസന മാതൃകകളുടെ പ്രയോഗത്തിലൂടെ, ഉള്ള ജലസ്രോതസ്സുകളും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കാടുകള്‍ ഇല്ലാതാവുകയും വയലുകള്‍ നികത്തപ്പെടുകയും കുന്നുകള്‍ നിരത്തപ്പെടുകയും ചെയ്യുന്ന പ്രക്രിയ അനുസ്യൂതം തുടര്‍ന്നാല്‍ കേരളം ആസന്ന ഭാവിയില്‍ ഒരു മരുപ്പറമ്പായി മാറിയേക്കാം. നാം പാഴാക്കുന്ന ഓരോ തുള്ളി ജലവും അടച്ചുകളയുന്ന ഓരോ ജലസ്രോതസ്സും ഹരിത കേരളത്തിെൻറ ശവക്കുഴി തോണ്ടുകയാണെന്ന ഓര്‍മപ്പെടുത്തലിന് ജലദിനം സഹായിക്കട്ടെ എന്നും വി.എസ് ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.