Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണപ്പണയ വായ്​പ...

സ്വർണപ്പണയ വായ്​പ നിർത്താൻ ആവശ്യപ്പെട്ടിട്ടില്ല -കൃഷിമന്ത്രി

text_fields
bookmark_border
സ്വർണപ്പണയ വായ്​പ നിർത്താൻ ആവശ്യപ്പെട്ടിട്ടില്ല -കൃഷിമന്ത്രി
cancel
തിരുവനന്തപുരം: കാർഷിക സ്വർണപ്പണയ വായ്​പകൾ നിർത്തണമെന്ന്​ സംസ​്​ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇത്തരം വായ്​പകളിൽ സുതാര്യത ഉറപ്പാക്കണമെന്നാണ്​ സർക്കാർ നിലപാടെന്നും മന്ത്രി വി.എസ്​. സുനിൽകുമാർ. സംസ്​ഥാനതല ബാ​േങ്കഴ്​സ്​ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വായ്​പകൾ നൽകുന്നത്​ കൃഷിക്കാണോ എന്ന കാര്യം ബാങ്കുകൾ ഉറപ്പുവരുത്തണം. ഒരു ലക്ഷം രൂപവരെയുള്ള വായ്​പകൾ വ്യക്തിയിൽനിന്ന്​ സത്യവാങ്​മൂലം വാങ്ങി നൽകുന്നുണ്ടാവാം. എന്നാൽ, ഉയർന്ന തുകയുള്ള വായ്​പകളുടെ കാര്യമാണ്​ സുതാര്യമാകേണ്ടത്​. കാർഷിക സ്വർണപ്പണയ വായ്​പകളുടെ കാര്യത്തിൽ റിസർവ്​ ബാങ്ക്​ നിശ്ചയിച്ച മാനദണ്ഡങ്ങൾ ബാങ്കുകൾ പാലിക്കണം. കേന്ദ്ര സർക്കാറും സ്വർണപ്പണയ വായ്​പ അവസാനിപ്പിക്കാൻ നിർദേശിച്ചിട്ടില്ല. തെറ്റിദ്ധാരണകളാണ്​ ​പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsvs sunilkumargold loanmalayalam news
News Summary - vs sunil kumar about gold loan-kerala news
Next Story