നിരോധിത കീടനാശിനികൾ: കടുത്ത ശിക്ഷക്ക് നിയമ നിർമാണം നടത്തും -മന്ത്രി
text_fieldsതിരുവനന്തപുരം: നിരോധിത കീടനാശിനികൾ ഉപയോഗിക്കുന്നവർക്കും വിൽക്കുന്നവർക്കും കടുത്ത ശിക്ഷ നൽകുന്നതിന് നിയമ ന ിർമാണം നടത്താൻ ആലോചിക്കുമെന്ന് കൃഷി മന്ത്രി സുനിൽകുമാർ. തിരുവല്ല ഇലഞ്ഞിമൂട്ടിൽ പ്രവർത്തിച്ച വളം ഡിപ്പോയുടെ ലൈസൻസ് റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വേങ്ങല്‍ പാടത്ത് കീടനാശിനി തളിക്കുന്നതിനിടെ രണ്ടുപേര്‍ മരിച്ച സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍. ഇത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവല്ല വേങ്ങല്‍ ആലംതുരത്തി കഴുപ്പില്‍ കോളനിയില്‍ സനില്‍കുമാര്‍(44), സഹായി ആലംതുരുത്തി മാങ്കുളത്തില്‍ മത്തായി ഈശോ(തങ്കച്ചന്‍--68) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.