വിദ്യാഭ്യാസ മേഖലയെ വര്‍ഗീയവത്കരിക്കാന്‍ ശ്രമം –മന്ത്രി വി.എസ്. സുനില്‍കുമാര്‍
text_fieldsമാനന്തവാടി: വിദ്യാഭ്യാസ മേഖലയെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കേരള ഉര്‍ദു ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളെയും ഒരുപോലെ കാണുന്ന വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനാണ് ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ ശ്രമിക്കുന്നത്. മറ്റ് മതങ്ങളോട് വിദ്വേഷം വളര്‍ത്തുന്ന രീതിയിലെ സമീപനങ്ങളെ ജാഗ്രതയോടെ വീക്ഷിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
കെ.യു.ടിഎ സംസ്ഥാന പ്രസിഡൻറ് എം. ഹുസൈന് അധ്യക്ഷത വഹിച്ചു. റാഷിദ് ഗസ്സാലി കൂളിവയല്‍, എന്‍. മൊയ്തീന്‍കുട്ടി മാസ്റ്റര്‍, പി. അബൂബക്കര്‍ ഹാജി, ഒ. അബ്ദുല്‍ സലാം, പി.കെ.സി. മുഹമ്മദ്, അമ്മത് വേളം, കെ.ഡി. ഷംസുദ്ദീന്, ടി. മുഹമ്മദ്, സി.കെ. ഷാഫി മാസ്റ്റര്‍, പി.കെ. മൂര്‍ത്തി, സി. കുഞ്ഞബ്ദുല്ല, നജീബ് മണ്ണാര്, പി.വി.എസ്. മൂസ, വത്സ ടീച്ചര്‍, ഹുസൈന് കുഴിനിലം എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.വി.എം. ബഷീര്‍ സ്വാഗതവും പി.ടി. ജുഫൈല്‍ ഹസന് നന്ദിയും പറഞ്ഞു. സമ്മേളനത്തിെൻറ ഭാഗമായി നടന്ന ഗോത്രകല മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രീതരാമന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. റഷീദ് പടയന്‍ അധ്യക്ഷത വഹിച്ചു. മൂന്നു ദിവസമായി നടന്നുവന്ന സംസ്ഥാന സമ്മേളനം സെക്രേട്ടറിയറ്റ് യോഗത്തോടെ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.