കേന്ദ്ര സർക്കാർ എലിയെ പേടിച്ച് ഇല്ലം ചുടുന്നു - വി.എസ് സുനിൽകുമാർ
text_fieldsതിരുവനന്തപുരം: കർഷകർക്ക് നാല് ശതമാനം പലിശയിൽ സ്വർണ്ണ വായ്പ നൽകുന്ന പദ്ധതി നിർത്തലാക്കിയതിനെതിരെ സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിക്കും. അനർഹരെ കണ്ടത്തി ഒഴിവാക്കുന്നതിന് പകരം എലിയെ പേടിച്ച് ഇല്ലം ചുടുകയാണ് കേന്ദ്ര സർക്കാരെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു.
നാല് ശതമാനം പലിശയിൽ മൂന്ന് ലക്ഷം രൂപ വരെ കർഷകർക്ക് സ്വർണ്ണ വായ്പയായി ലഭിക്കുന്ന പദ്ധതിയാണ് ഇല്ലാതായത്. കേന്ദ്രത്തിന്‍റേത് കർഷകദ്രോഹ നയമാണെന്ന് കൃഷി മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു.
സർക്കാർ സബ്സിഡിയോടു കൂടിയുള്ള കാർഷിക വായ്പാ പദ്ധതി അവസാനിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം സംസ്ഥാനത്തെ ലക്ഷക്കണക്കിന് കർഷകരെയാണ് ബാധിക്കുക. കേന്ദ്ര നിർദേശ പ്രകാരം ബാങ്കുകൾ നടപടി തുടങ്ങുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് തീരുമാനം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കാൻ കൃഷി വകുപ്പ് തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.