ലോക്സഭ തെരഞ്ഞെടുപ്പ്: തൃശൂരിൽ വി.എസ്.സുനിൽകുമാർ, വയനാട്ടിൽ ആനി രാജ; സി.പി.ഐ സ്ഥാനാർഥി ചർച്ചകൾ സജീവം
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സി.പി.ഐ സ്ഥാനാർഥി നിർണയത്തെക്കുറിച്ച ചർച്ച സജീവം. തിരുവനന്തപുരം, തൃശൂർ, മാവേലിക്കര, വയനാട് സീറ്റുകളാണ് സി.പി.ഐക്കുള്ളത്. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ, തൃശൂരിൽ മുൻമന്ത്രി വി.എസ്. സുനിൽ കുമാർ, മാവേലിക്കരയിൽ യുവ നേതാവ് അനിൽകുമാർ എന്നിവരാണ് പരിണനയിലുള്ളത്. രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ ദേശീയ നേതാവ് ആനി രാജ വരുമെന്നാണ് റിപ്പോർട്ട്.
വ്യാഴാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്‍റെ മുഖ്യ അജണ്ട സ്ഥാനാർഥി ചർച്ചയാണ്. യോഗത്തിൽ സ്ഥാനാർഥി നിർണയത്തിന്‍റെ മാനദണ്ഡങ്ങൾ നിശ്ചയിച്ച് അതത് ജില്ല കമ്മിറ്റികളോട് അഭിപ്രായം തേടും. സംസ്ഥാന നേതൃത്വം ആഗ്രഹിക്കുന്ന പേരുകൾ നിർദേശിക്കും.
ജില്ല ഘടകത്തിന്‍റെ താൽപര്യം കൂടി പരിഗണിച്ച് മൂന്നുപേരുടെ പാനൽ ജില്ലയിൽനിന്ന് ആവശ്യപ്പെടും. 26ന് വീണ്ടും ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അന്തിമ തീരുമാനമെടുക്കും. തുടർന്ന്, സംസ്ഥാന കൗൺസിൽ ചേർന്ന ശേഷമാകും പ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.