വനംവകുപ്പിനെ വിമർശിച്ച് കൃഷിമന്ത്രി
text_fieldsതൃശൂർ: സ്വന്തം പാർട്ടിയുടെ നിയന്ത്രണത്തിലുള്ള വകുപ്പിെന വിമർശിച്ച് മന്ത്രി വി.എസ്. സുനിൽകുമാർ. തൃശൂരിൽ റോഡ് വികസന യോഗത്തിൽ വിമർശനമുന്നയിച്ച മന്ത്രി മാധ്യമങ്ങളോടും ഇക്കാര്യം തുറന്നടിച്ചു. റോഡരികിലെ മരംമുറിക്കുന്നതിന് വനംവകുപ്പ് നിർണയിക്കുന്ന വിലയാണ് മന്ത്രിയുടെ വിമർശനത്തിനിടയാക്കിയത്.
വനംവകുപ്പ് നിർണയിക്കുന്ന വിലയ്ക്ക് കരാറുകാർ ടെൻഡർ ഏറ്റെടുക്കുന്നില്ല. വർഷങ്ങളായി പദ്ധതി തയ്യാറാക്കിയിട്ടും നടപടി ഇഴയുന്ന തൃശൂർ വാടാനപ്പിള്ളി പാത വികസനത്തിലെ തടസ്സങ്ങളിലൊന്ന് റോഡരികിലെ മരങ്ങൾ മുറിച്ച് നീക്കുന്നതായിരുന്നു. പരിസ്ഥിതി വാദികളുടെ എതിർപ്പിനെ പറഞ്ഞ് മനസ്സിലാക്കി പരിഹരിക്കാം; എന്നാൽ വകുപ്പിനെ എന്ത് ചെയ്യാനാവുമെന്നാണ് ഉദ്യോഗസ്ഥർ യോഗത്തിൽ ഉന്നയിച്ചത്. ഇപ്പോൾ മൂന്നാമത്തെ ടെൻഡറിലാണ് മരം മുറിച്ച് നീക്കുന്ന പ്രവൃത്തികൾ തുടങ്ങിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.