Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഭിപ്രായ...

അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പേരിൽ എന്തുമാകാമെന്ന്​ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ കരുതരു​ത് -വി.ശിവൻകുട്ടി

text_fields
bookmark_border
V Sivankutty
cancel

തിരുവനന്തപുരം: അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പേരിൽ എന്തുമാകാമെന്ന്​ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ കരുതരു​തെന്ന്​ മന്ത്രി വി. ശിവൻകുട്ടി. മുന്നറിയിപ്പില്ലാതെ ഫോക്കസ്​ ഏരിയയിൽ മാറ്റം വരുത്തിയുള്ള പരീക്ഷ നടത്തിപ്പിനെതിരെ ഫേസ്​ബുക്കിലൂടെ വിമർശനം നടത്തിയ പയ്യന്നൂർ ഗവ. ഗേൾസ്​ എച്ച്​.എസ്​.എസിലെ അധ്യാപകൻ പി. പ്രേമചന്ദ്രനെ വിദ്യാഭ്യാസ വകുപ്പ്​ ‘സെൻഷ്വർ’ (താക്കീത്​) ചെയ്ത സംഭവം പരോക്ഷമായി സൂചിപ്പിച്ചായിരുന്നു​ മന്ത്രിയുടെ പരാമർശം.

‘‘അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്​; അതുകൊണ്ട്​ എന്തുമാകാമെന്ന്​ കരുതരുത്​. നയപരമായ കാര്യങ്ങളിൽ സർക്കാറാണ്​ തീരുമാനമെടുക്കേണ്ടത്​. 47 ലക്ഷം കുട്ടികളാണ്​ സ്കൂളുകളിൽ പഠിക്കുന്നത്​. അവരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ പാടില്ല. അച്ചടക്കത്തിന്‍റെ കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ല’’ -മന്ത്രി പറഞ്ഞു. 2022ലെ എസ്​.എസ്​.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷ നടത്തിപ്പിൽ വിദ്യാർഥികളെയും അധ്യാപകരെയും അറിയിക്കാതെ ഫോക്കസ്​ ഏരിയയിൽ മാറ്റം

വരുത്തിയതിനെതിരെയായിരുന്നു പ്രേമചന്ദ്രൻ വിമർശനം നടത്തിയത്​. ഒരു വർഷത്തിലേറെ നീണ്ട നടപടികൾക്കുശേഷം വിരമിക്കുന്നതിന്​ തൊട്ടുമുമ്പാണ്​ അധ്യാപകന്​ ‘സെൻഷ്വർ’ ശിക്ഷ വിധിച്ച്​ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Freedom Of SpeechV Sivankutty
News Summary - V.Sivankutty statement on freedom of speech
Next Story