വിരമിച്ച അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്താൻ അധ്യാപക ബാങ്ക് ഉണ്ടാക്കുമെന്ന് വി. ശിവൻകുട്ടി
text_fieldsതിരുവനനന്തപുരം: വിരമിച്ച അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്താൻ അധ്യാപക ബാങ്ക് ഉണ്ടാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. റിട്ടയർ ചെയ്ത അധ്യാപകരുടെ വിരമിക്കൽ യോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സേവന തൽപരരായ എല്ലാ വിരമിച്ച അധ്യാപകർക്കും അധ്യാപക ബാങ്കിന്റെ ഭാഗമാകാം. റിട്ടയർഡ് അധ്യാപകരുടെ അറിവും വിജ്ജ്ഞാനവും പ്രയോജനപ്പെടുത്തണം എന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.
പൊതു വിദ്യാഭ്യാസ രംഗം വളരെ സമാധാനപരമായാണ് മുന്നോട്ടു നീങ്ങുന്നത്. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അധ്യാപകർക്കോ അനധ്യാപകർക്കോ യാതൊരുവിധ ദോഷവും സംഭവിക്കില്ല. ഇക്കാര്യം പൊതു വിദ്യാഭ്യാസ വകുപ്പ് ഉറപ്പ് നൽകുന്നു. ആർക്കും ഒരു ആനുകൂല്യവും നഷ്ടമാകില്ല.
ക്ലസ്റ്റർ യോഗങ്ങളിൽ എല്ലാ അധ്യാപകരും പങ്കെടുക്കേണ്ടതുണ്ട്. ഒരു വിഭാഗം അധ്യാപകർ ക്‌ളസ്റ്റർ യോഗം ബഹിഷ്കരിച്ചു. അവരും യോഗത്തിലൂടെ കടന്നുപോകേണ്ടി വരും. ചങ്ങനാശ്ശേരിയിലെ ഒരു സ്കൂളിലെ അധ്യാപകരുടെ സ്ഥലംമാറ്റം സംബന്ധിച്ചുള്ള ഉത്തരവിൽ അനുചിതമായ ചില പരാമർശങ്ങൾ കടന്നുകൂടിയിട്ടുണ്ട്. അത്തരത്തിൽ ഉത്തരവിറക്കാൻ ഒരു ഉദ്യോഗസ്ഥനും അവകാശമില്ല. ഇക്കാര്യത്തിൽ അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.