എന്തിനാണ് സാധാരണക്കാരോട് ഇത്ര ക്രൂരത? ക്വാറൻറീന് പണം ഈടാക്കുന്നതിനെതിരെ വി.ടി. ബൽറാം
text_fieldsകോഴിക്കോട്: വിദേശത്തുനിന്ന് വരുന്നവർക്കുള്ള ക്വാറൻറീന് സൗകര്യത്തിന് പണം ഈടാക്കാനുള്ള സംസ്ഥാന സർക്കാറിെൻറ തീരുമാനത്തിനെതിരെ വി.ടി. ബൽറാം എം.എൽ.എ രംഗത്ത്. എന്തിനാണ് സാധാരണക്കാരോട് ഇത്ര ക്രൂരതയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണരൂപം:
ലോക കേരളസഭക്ക് വന്ന പ്രവാസി മുതലാളിമാർക്ക് ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസവും ഒരു ദിവസത്തെ ഭക്ഷണത്തിന് മാത്രം 4,850 രൂപ ചെലവഴിക്കുന്നതുമൊക്കെ അനാവശ്യ ധൂർത്തല്ലേ, പൊതുപണത്തിെൻറ വിനിയോഗത്തിൽ അൽപ്പം മിതത്വം ആയിക്കൂടെ എന്ന് ചോദിച്ചപ്പോൾ അതിെൻറ പേരിൽ വലിയ സൈബർ ആക്രമണമായിരുന്നു ഞങ്ങളൊക്കെ നേരിടേണ്ടി വന്നത്.
എന്നാൽ ഇന്നിതാ പ്രവാസ ലോകത്തു നിന്ന് കഷ്ടപ്പാട് സഹിച്ച് നിൽക്കക്കള്ളിയില്ലാതെ എങ്ങനെയെങ്കിലും സ്വന്തം നാട്ടിൽ കൂടണയാൻ എത്തുന്ന സാധാരണ മലയാളികൾക്ക് ക്വാറൻറീൻ സൗകര്യം നൽകാൻ അഞ്ച് പൈസ ചെലവഴിക്കുകയില്ല എന്ന് അതേ പിണറായി വിജയൻ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു. എന്തിനാണ് സാധാരണക്കാരോട് ഇത്ര ക്രൂരത?
#കയ്യിൽ_റിയാലുമായി_വാടാ_മക്കളേ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.