ബി.ജെ.പി നേതാക്കൾ വീണ്ടും കള്ളനോട്ടടി കേസിൽ അറസ്റ്റിലായ സംഭവം; ഇതെന്തൊക്കെയാണ് കേരളത്തിൽ സംഭവിക്കുന്നതെന്ന് വി.ടി.ബൽറാം
text_fieldsപാലക്കാട്: ബി.ജെ.പി നേതാക്കൾ വീണ്ടും കള്ളനോട്ടടി കേസിൽ അറസ്റ്റിലായ സംഭവത്തിൽ പൊലീസിനും സർക്കാറിനുമെതിരെ രൂക്ഷവിമർശനവും പരിഹാസവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം.
രാജ്യദ്രോഹമായി കണക്കാക്കാവുന്ന ഒരു ക്രിമിനൽ കേസിൽ ഒരാൾ അറസ്റ്റ് ചെയ്യപ്പെടുക, ജാമ്യത്തിലിറങ്ങി വീണ്ടും അതേ പണി തന്നെ ചെയ്യുക, വീണ്ടും പിടിക്കപ്പെടുക, വീണ്ടും ജാമ്യത്തിലിറങ്ങി വേറെ സ്ഥലത്ത് അതെ പണി ചെയ്യുക,വീണ്ടും പിടിക്കപ്പെടുക. കൃത്യമായ ക്രിമിനൽ പശ്ചാത്തലമുള്ള ഒരാൾ ജാമ്യത്തിലിറങ്ങിയാലും ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയാലും പിന്നീടയാൾ എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് നിരീക്ഷിക്കാൻ പോലീസിന് കഴിയാതെ പോകുന്നതെന്തുകൊണ്ടാണെന്ന് ബൽറാം ചോദിക്കുന്നു. സ്കൂൾ വിദ്യാർത്ഥികളെപ്പോലും Sവർഷങ്ങളായി തുടർച്ചയായി നിരീക്ഷിച്ച്D അവർക്ക് മേൽ മാവോവാദി പട്ടവും യു.എ.പി.എയുമൊക്കെ ചാർത്തിക്കൊടുക്കുന്ന കേരള പോലീസ് ഇതുപോലുള്ള സ്ഥിരം കുറ്റവാളികൾക്കെതിരെയും ആ 'ജാഗ്രത' കാണിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നുവെന്നും ബൽറാം ചോദിക്കുന്നു.
ഫേസ്ബുക്കിലെഴുതിയ കുറിപ്പിന്‍റെ പൂർണരൂപം
ഇതെന്തൊക്കെയാണ് കേരളത്തിൽ സംഭവിക്കുന്നത്!
രാജ്യദ്രോഹമായി കണക്കാക്കാവുന്ന ഒരു ക്രിമിനൽ കേസിൽ ഒരാൾ അറസ്റ്റ് ചെയ്യപ്പെടുക, ജാമ്യത്തിലിറങ്ങി വീണ്ടും അതേ പണി തന്നെ ചെയ്യുക, വീണ്ടും പിടിക്കപ്പെടുക, വീണ്ടും ജാമ്യത്തിലിറങ്ങി വേറെ സ്ഥലത്ത് അതേ പണി ചെയ്യുക, വീണ്ടും പിടിക്കപ്പെടുക. ഇതിങ്ങനെ പരമ്പരയായി തുടരുക!
നമ്മുടെ പോലീസിന് ഇൻ്റലിജൻസ് സംവിധാനങ്ങളൊന്നും നിലവിലില്ലേ? കൃത്യമായ ക്രിമിനൽ പശ്ചാത്തലമുള്ള ഒരാൾ ജാമ്യത്തിലിറങ്ങിയാലും ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയാലും പിന്നീടയാൾ എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് നിരീക്ഷിക്കാൻ പോലീസിന് കഴിയാതെ പോകുന്നതെന്തുകൊണ്ടാണ്? അതോ കേന്ദ്ര ഭരണകക്ഷിയുടെ പിന്തുണയുള്ളയാളായതുകൊണ്ട് സംസ്ഥാന പോലീസും കണ്ണടക്കുന്നതാണോ?
സ്കൂൾ വിദ്യാർത്ഥികളെപ്പോലും "വർഷങ്ങളായി തുടർച്ചയായി നിരീക്ഷിച്ച്" അവർക്ക് മേൽ മാവോവാദി പട്ടവും യുഎപിഎ യുമൊക്കെ ചാർത്തിക്കൊടുക്കുന്ന കേരള പോലീസ് ഇതുപോലുള്ള സ്ഥിരം കുറ്റവാളികൾക്കെതിരെയും ആ 'ജാഗ്രത' കാണിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.