Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീധരൻപിള്ളക്കെതിരെ...

ശ്രീധരൻപിള്ളക്കെതിരെ ക്രിമിനൽ കേസെടുക്കണം -വി.ടി ബൽറാം

text_fields
bookmark_border
ശ്രീധരൻപിള്ളക്കെതിരെ ക്രിമിനൽ കേസെടുക്കണം -വി.ടി ബൽറാം
cancel

തിരുവനന്തപുരം: ശബരിമലയിൽ കലാപം സൃഷ്ടിക്കാൻ വേണ്ടി ബി.ജെ.പിയുടെ നേതൃത്ത്വത്തിൽ ക്രിമിനൽ ഗൂഡാലോചന നടന്നുവെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ നിരീക്ഷണത്തോട് യോജിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് വി.ടി ബൽറാം എം.എൽ.എ.

മുൻ ആഭ്യന്തര മന്ത്രി കൂടിയായ കോടിയേരി ആവശ്യപ്പെട്ടതു പോലെ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ശ്രീധരൻ പിള്ളയെ ഒന്നാം പ്രതിയാക്കി ക്രിമിനൽ കേസ് എടുക്കാനും ഉന്നതതല അന്വേഷണം നടത്താനും മുഖ്യമന്ത്രി പിണറായി വിജയൻ തയാറാവണം.

സംഘ്പരിവാർ നേതാക്കൾക്കെതിരെയാവുമ്പോൾ പതിവായി കാണാറുള്ളത് പോലെ കേവലം കേസ് രജിസ്റ്റർ ചെയ്യലിൽ ഒതുങ്ങുമോ, അതോ തുടർ നടപടികൾ ഉണ്ടാകുമോ എന്നത് കൂടിയാണ് കേരളം ഉറ്റുനോക്കുന്നതെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsvt balramsabarimala women entrymalayalam news
News Summary - VT Balram Attacks Sreedharan Pillai-Kerala News
Next Story