Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പിയുടെ ഭീഷണി...

ബി.ജെ.പിയുടെ ഭീഷണി മനസിലാകാത്ത ഇന്ത്യയിലെ ഏക പാര്‍ട്ടി സി.പി.എം -വി.ടി ബല്‍റാം

text_fields
bookmark_border
ബി.ജെ.പിയുടെ ഭീഷണി മനസിലാകാത്ത ഇന്ത്യയിലെ ഏക പാര്‍ട്ടി സി.പി.എം -വി.ടി ബല്‍റാം
cancel

ചെങ്ങന്നൂര്‍: ബി.ജെ.പിയുടെ ഭീഷണി മനസിലാകാത്ത ഇന്ത്യയിലെ ഏക പാര്‍ട്ടി സി.പി.എം ആണെന്ന് വി.ടി ബല്‍റാം എം.എല്‍.എ.പറഞ്ഞു. യു.ഡി.എഫ്​. മാന്നാര്‍ ഈസ്​റ്റ്​ മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ഫാഷിസ്​റ്റ്​ പാര്‍ടി ആണെന്ന് സി.പി.എം  പോളിറ്റ് ബ്യൂറോ അംഗം ആയ പ്രകാശ്‌ കാരാട്ട് ഇത് വരെ സമ്മതിക്കാതിരിക്കുന്നത് ദുരൂഹമാണ്. ബി.ജെ.പിയെ എതിരിടാന്‍ കോണ്‍ഗ്രസി​​​െൻറ സഹായം വേണ്ടെന്ന് പറയുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ​​​െൻറ അഭിപ്രായം സ്വന്തം അണികള്‍ പോലും തള്ളിക്കളയുമെന്ന് ബല്‍റാം പറഞ്ഞു.

കോൺഗ്രസ് മുക്തഭാരതം എന്ന അമിത്ഷായുടെ സ്വപ്‍നം എന്നത് വൈവിധ്യങ്ങൾ  ഇല്ലാത്ത ഭാരതമാണ്. ബഹുസ്വരതയാണ് ഇന്ത്യയുടെ ആത്മാവ്. വൈവിധ്യത്തെ അംഗീകരിക്കുന്ന രാഷ്​ട്രീയമാണ് കോൺഗ്രസ് മുന്നോട്ട് വെക്കുന്നത്. ഈ രാഷ്​ട്രീയം ഇല്ലാതാക്കാനാണ് അമിത്ഷായും നരേന്ദ്രമോദിയും ആഹ്വാനം ചെയ്യുന്നതെന്ന് ബൽറാം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Congresskerala newsvt balrammalayalam newsBJPBJP
News Summary - VT Balram Congres cpm bjp -Kerala News
Next Story