Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘നാളെ ഇയാളെ ക്വോട്ട്‌...

‘നാളെ ഇയാളെ ക്വോട്ട്‌ ചെയ്ത്‌ അമിത്‌ ഷാ പാർലമെന്റിൽ സംസാരിക്കുന്നത്‌ കേൾക്കാം’; വിജയരാഘവനെ വിമർശിച്ച് വി.ടി. ബൽറാം

text_fields
bookmark_border
‘നാളെ ഇയാളെ ക്വോട്ട്‌ ചെയ്ത്‌ അമിത്‌ ഷാ പാർലമെന്റിൽ സംസാരിക്കുന്നത്‌ കേൾക്കാം’; വിജയരാഘവനെ വിമർശിച്ച് വി.ടി. ബൽറാം
cancel

കോഴിക്കോട്: രാഹുൽ ഗാന്ധി വയനാട്ടിൽ ജയിച്ചത്‌ മുസ്ലിം വർഗ്ഗീയ ചേരിയുടെ പിന്തുണയോടെയെന്ന എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവന്‍റെ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ടി. ബൽറാം. ഇൻഡ്യ മുന്നണിയുടെ ഭാഗമായ സി.പി.എമ്മിന്‍റെ പൊളിറ്റ് ബ്യൂറോ അംഗമാണ് ഇങ്ങനെ പറയുന്നത്. നാളെ അമിത് ഷാ വിജയരാഘവനെ ക്വോട്ട് ചെയ്ത് സംസാരിക്കുമെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിൽ സി.പി.എം -ബി.ജെ.പി ബാന്ധവമാണെന്നും ബൽറാം പരോക്ഷമായി സൂചിപ്പിക്കുന്നു.

ബൽറാമിന്‍റെ കുറിപ്പിന്‍റെ പൂണരൂപം

രാഹുൽ ഗാന്ധി വയനാട്ടിൽ ജയിച്ചത്‌ മുസ്ലിം വർഗ്ഗീയ ചേരിയുടെ പിന്തുണയോടെ എന്ന് ഒരാൾ.
ആര്?
ഇന്ത്യാ മുന്നണിയുടെ ഭാഗമാണെന്ന് പറയപ്പെടുന്ന സിപിഎമ്മിന്റെ പോളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ.
ഇനി നാളെ ഇയാളെ ക്വോട്ട്‌ ചെയ്ത്‌ അമിത്‌ ഷാ പാർലമെന്റിൽ സംസാരിക്കുന്നത്‌ കേൾക്കാം.
വിജയനേയും വിജയരാഘവനേയും പോലുള്ള ഈ സിജെപിക്കാരെ അതിജീവിക്കുക എന്നതാണ് മതേതര കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

വിജയരാഘവൻ പറഞ്ഞത്

“വയനാട്ടിൽ നിന്ന് രണ്ടുപേർ വിജയിച്ചു. രാഹുൽ ​ഗാന്ധി വിജയിച്ചത് ആരുടെ പിന്തുണയിലാണ്? മുസ്‌ലിം വർ​ഗീയ ചേരിയുടെ ദൃഢമായ പിന്തുണയില്ലെങ്കിൽ രാഹുൽ ​ഗാന്ധി ഇവിടെനിന്ന് ഡൽഹിക്കെത്തുമോ? അദ്ദേഹമല്ലേ കോൺ​ഗ്രസിന്റെ ഏറ്റവും വലിയ നേതാവ്? പ്രിയങ്ക ​ഗാന്ധി ഇവിടെ വന്നപ്പോൾ ആരെല്ലാമായിരുന്നു അവരുടെ ഓരോ ഘോഷയാത്രയുടേയും മുന്നിലും പിന്നിലും? ന്യൂനപക്ഷ വർ​ഗീയതയിലെ ഏറ്റവും മോശപ്പെട്ട ഘടകങ്ങൾ, തീവ്രവാദ ഘടകങ്ങളും വർ​ഗീയ ഘടകങ്ങളും അതിലുണ്ടായില്ലേ?

കേരളസർക്കാരിനെ ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടത്താനാണ് കേന്ദ്രസർക്കാരും കേരളത്തിലെ പ്രതിപക്ഷവും ശ്രമിക്കുന്നത്. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരായി ശരിയായ നിലപാട് സ്വീകരിക്കാൻ ഇവിടത്തെ പ്രതിപക്ഷത്തിന് സാധിക്കുന്നില്ല. അവരുടെ മുഖ്യശത്രു ഇടതുപക്ഷമാണ്. കേരളം നശിച്ചാലും കുഴപ്പമില്ല അവർക്ക്. സൂക്ഷ്മതയോടെ രാഷ്ട്രീയം കോൺ​ഗ്രസ് കൈകാര്യം ചെയ്യാത്തതുകൊണ്ടാണ് സുരേഷ് ​ഗോപി ഡൽഹിയിലെത്തിയതും കേരളത്തിൽ ബി.ജെ.പി വിജയിച്ചതെന്നും വിജയരാഘവൻ ആരോപിച്ചു.

ചില പരിക്കുകളോടെയാണെങ്കിലും ബി.ജെ.പി മൂന്നാമതും ഭരണത്തിൽ വന്നിട്ടുള്ള നാടാണ് ഇന്ത്യ. ബി.ജെ.പിയെ നിയന്ത്രിക്കുന്നത് ആർ.എസ്.എസ്. ആണ്. ജനാധിപത്യ സ്വഭാവമില്ലാത്തതും അത്യന്തം നി​ഗൂഢമായി പ്രവർത്തിക്കുന്ന, സങ്കീർണമായ വിദ്വേഷത നിറഞ്ഞ രാഷ്ട്രീയത്തെ ഉൾക്കൊണ്ടിട്ടുള്ള പ്രസ്ഥാനമാണ് ആർ.എസ്.എസ്. വല്ലഭായി പട്ടേലിനെക്കുറിച്ച് അവർ പറഞ്ഞുകൊണ്ടേയിരിക്കും. ആ കസേരയിൽ പക്ഷേ അമിത് ഷാ ഇരിക്കുകയാണെന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടു. സി.പി.എം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലാണ് വിജയരാഘവന്റെ ഈ പരാമർശങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VT BalramA Vijayaraghavan
News Summary - VT Balram criticises A Vijayaraghavan on statement regarding Rahul Gandhi's statement
Next Story