Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഒരു ചെറുപ്പക്കാരനെ...

'ഒരു ചെറുപ്പക്കാരനെ അകാരണമായി വേട്ടയാടി നിങ്ങൾക്കൊന്നും മതിയായില്ലേ' -പരിഹാസവുമായി ബൽറാം

text_fields
bookmark_border
ഒരു ചെറുപ്പക്കാരനെ അകാരണമായി വേട്ടയാടി നിങ്ങൾക്കൊന്നും മതിയായില്ലേ -പരിഹാസവുമായി ബൽറാം
cancel

കോഴിക്കോട്: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്‍റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പരിഹാസവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം എം.എൽ.എ. സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്‍ററിന് മുന്നിൽ ബിനീഷ് കോടിയേരി നിൽക്കുന്ന ഫോട്ടോയും ബൽറാം ഫേസ്ബുകിൽ പങ്കുവെച്ചിട്ടുണ്ട്.

'ഒരു ചെറുപ്പക്കാരനെ അകാരണമായി വേട്ടയാടി നിങ്ങൾക്കൊന്നും മതിയായില്ലേ? അതും ഒരു ലഘുലേഖ പോലും കയ്യിൽ വയ്ക്കാത്ത കുറ്റത്തിന്? ' -വി.ടി. ബൽറാം പോസ്റ്റ് ചെയ്തു.

ഇന്ന് രാവിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. മൂന്നു മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vt balramBineesh Kodiyeri
News Summary - vt balram facebook post on bineesh kodiyeris arrest
Next Story