എസ്.ഐ ഫോൺ സംഭാഷണം പുറത്തുവിട്ടത് നിസാരമായി കാണേണ്ട -ബൽറാം
text_fieldsകോഴിക്കോട്: സി.പി.എം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനും കളമശേരി എസ്.ഐ അമൃതരംഗനും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവിട്ട സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് എം.എൽ.എ വി.ടി ബൽറാം. സക്കീര്‍ ഹുസൈൻ നിയമവിരുദ്ധ ആവശ്യങ്ങളൊന്നു ം ഉന്നയിക്കപ്പെടാത്ത സ്ഥിതിക്ക് ഫോൺ സംഭാഷണം മനഃപൂർവം റെക്കോർഡ് ചെയ്ത് പുറത്തുവിടാൻ ഒരു സബ് ഇൻസ്പെക്ടർ തയ്യാറായിട്ടുണ്ടെങ്കിൽ അതത്ര നിസാരമായി കാണേണ്ട കാര്യമല്ലെന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ആ ഫോൺ സംഭാഷണം കേട്ടിടത്തോളം അത് റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചത് ഏരിയ സെക്രട്ടറി ആവാൻ വഴിയില്ല. കാരണം പഞ്ച് ഡയലോഗുകൾക്ക് മുന്നിൽ ചൂളിപ്പോവുന്നത് അയാളാണ്. തന്‍റെ ഔദ്യോഗിക ഫോണിലേക്ക് വന്ന ഒരു രാഷ്ട്രീയ നേതാവിന്‍റെ കോൾ, അതും കാര്യമായ നിയമവിരുദ്ധ ആവശ്യങ്ങളൊന്നും ഉന്നയിക്കപ്പെടാത്ത സ്ഥിതിക്ക്, മനഃപൂർവം റെക്കോർഡ് ചെയ്ത് പുറത്തുവിടാൻ ഒരു സബ് ഇൻസ്പെക്ടർ തയ്യാറായിട്ടുണ്ടെങ്കിൽ അതത്ര നിസാരമായി കാണേണ്ട കാര്യമല്ല.
വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, സ്കൂൾ ഹെഡ്മാസ്റ്റർ, പി.ഡബ്ല്യു.ഡി അസി. എഞ്ചിനീയർ എന്നിവരെയൊക്കെപ്പോലെ നിരവധി സർക്കാർ ഡിപ്പാർട്ട്മെന്‍റുകളിലൊന്നിലെ പ്രാദേശിക തലത്തിലെ ജൂനിയർ ഉദ്യോഗസ്ഥർ മാത്രമാണ് ഈ പൊലീസ് എസ്.ഐമാരും എന്ന് ഭരത് ചന്ദ്രന്മാർക്ക് കൈയ്യടിക്കുന്ന ജനങ്ങളും കൂടി മനസിലാക്കുന്ന അവസ്ഥയെയാണ് ജനാധിപത്യം എന്ന് പറയുന്നത്. അവർക്ക് പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടാവണം. എന്നാൽ, അവർ അതിമാനുഷരാണെന്ന് ധരിച്ച് ആരാധിച്ചു കളയരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.