'തന്റെ വളർച്ച അഭിമാനത്തോടെയെന്ന് വിളിച്ചു പറയാൻ കഴിയുന്ന സഖാവ്'; ജോസഫൈനെ ട്രോളി വി.ടി ബൽറാം
text_fieldsകോഴിക്കോട്: ഭർതൃഗൃഹത്തിലെ പീഡന പരാതി പറയാൻ വിളിച്ച യുവതിക്ക് വനിത കമീഷൻ ചെയർപേഴ്സൺ എം.സി ജോസഫൈൻ നൽകിയ മറുപടി വിവാദമാകുന്നതിനിടെ പരിഹാസവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം. വനിതാ കമീഷൻ അധ്യക്ഷക്ക് ചേർന്ന തരത്തിൽ പ്രവർത്തിക്കാൻ കഴിയുന്ന സംവിധാനത്തിലൂടെയാണ് താൻ വളർന്നുവന്നതെന്ന ജോസഫൈന്റെ മുൻ പ്രസ്താവനയാണ് വി.ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്.
വി.ടി ബൽറാമിന്റെ ഫേസ്ബുക്ക് കുറിപ്പ്
വനിതാ കമീഷൻ അധ്യക്ഷയായിട്ടുണ്ടെങ്കിൽ അതനുസരിച്ച് പ്രവർത്തിക്കാനും അറിയാം. അതിന് വേണ്ടിയുളള ഒരു സംവിധാനത്തിലൂടെയാണ് ഞാൻ വളർന്നു വന്നത് എന്ന് അഭിമാനത്തോടു കൂടി എനിക്ക് പറയാൻ വേണ്ടി സാധിക്കും
സഖാവ്
സ്വകാര്യ ചാനലിൽ നടന്ന ലൈവ് ഷോയിൽ ഗാർഹികപീഡന പരാതി പറഞ്ഞ യുവതിയോടാണ് എം.സി ജോസഫൈൻ നീതിരഹിതമായി പ്രതികരിച്ചത്. '2014ൽ ആണ് കല്യാണം കഴിഞ്ഞത്. ഭർത്താവ് വിദേശത്ത് പോയ ശേഷം അമ്മായിയമ്മ ശാരീരികമായി മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യാറുണ്ട്. ഭർത്താവിൽ നിന്നും സമാനമായ പീഡനമേറ്റതായും യുവതി വനിതാകമീഷന് േഫാണിലൂടെ നൽകിയ പരാതിയിൽ പറയുന്നു.
ഇത് കേട്ട ഉടൻ നിങ്ങൾ എന്ത് കൊണ്ട് െപാലീസിൽ പരാതി നൽകിയില്ലെന്നാണ് ജോസഫൈൻ ചോദിച്ചത്. ഞാൻ ആരെയും അറിയിച്ചില്ലെന്ന് യുവതി മറുപടി നൽകുന്നുണ്ട്. എന്നാൽ പിന്നെ അനുഭവിച്ചോ എന്നാണ് യുവതിക്ക് ജോസഫൈൻ നൽകിയ മറുപടി.
ഭർത്താവുമായി യോജിച്ച് ജീവിക്കാൻ താൽപര്യമില്ലെങ്കിൽ സ്ത്രീധനവും നഷ്ടപരിഹാരവും തിരിച്ച് കിട്ടാൻ നല്ല വക്കീൽ വഴി കുടുംബകോടതിയെ സമീപിക്കാനും വനിത കമീഷൻ അധ്യക്ഷ ഉപദേശം നൽകുന്നുണ്ട്. വേണമെങ്കിൽ വനിതകമീഷനിൽ പരാതി നൽകാനും എം.സി ജോസഫൈൻ പറയുന്നുണ്ട്. ജോസഫൈന്‍റെ ഈ മറുപടികളോട് യുവതി പ്രതികരിക്കാതെ സംഭാഷണം അവസാനിക്കുകയാണ് ചെയ്തത്. ഈ വിഡിയോ പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിൽ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.