വി.ടി. ബൽറാം എം.എൽ.എയെ ആക്രമിെച്ചന്ന് യു.ഡി.എഫ്, ഇെല്ലന്ന് മറുപക്ഷം; വിഡിയോ തെളിവ്
text_fieldsആനക്കര: തൃത്താല എം.എൽ.എ വി.ടി. ബൽറാമിനെതിരെ ഇടതുപക്ഷം നടത്തുന്ന പ്രതിഷേധത്തിെൻറ ഭാഗമായി കൂടല്ലൂരിലും സംഘർഷം. ക്ഷീരോൽപാദക സഹകരണസംഘത്തിെൻറ ചടങ്ങിന് ചൊവ്വാഴ്ച രാവിലെ 11.50ന് എം.എൽ.എ എത്തിയപ്പോഴാണ് സംഭവം.
കരിെങ്കാടി കാണിക്കാനെത്തിയ സി.പി.എം പ്രവർത്തകരെ തൃത്താല എസ്.ഐ കൃഷ്ണൻ കെ. കാളിദാസിെൻറ നേതൃത്വത്തിൽ പൊലീസ് തടഞ്ഞിരുന്നു. ഇൗസമയം അകമ്പടി വാഹനത്തിന് പിറകിലായി വേഗതയിൽ എം.എൽ.എയുടെ വാഹനം എത്തി. സമരക്കാരെ തടഞ്ഞുനിന്ന തൃത്താല സ്റ്റേഷനിലെ സി.പി.ഒ രാജേഷിെൻറ തോളിൽ വാഹനംതട്ടി. ഇടിയുടെ ആഘാതത്തിൽ ഇടതുവശത്തെ കണ്ണാടി താഴെ വീഴുകയും ചെയ്തു. എന്നാൽ, സി.പി.എമ്മുകാർ കാറിന് നേരെ അക്രമം നടത്തിയെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി റോഡിൽ കുത്തിയിരുന്നു.
ഇതിനെതിരെ സി.പി.എം രംഗത്തുവന്നതോടെ പ്രശ്നം രൂക്ഷമായി. തുടർന്ന്, പൊലീസ് ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി. ഇരുകൂട്ടരുടെയും പരാതിയിൽ കേസെടുത്തതായും പൊലീസുകാരന് പരിക്കേറ്റതിൽ എം.എൽ.എയുടെ ഡ്രൈവർക്കെതിരെ കേസെടുത്തതായും തൃത്താല എസ്.ഐ അറിയിച്ചു.
അതേസമയം, എം.എൽ.എയുടെ കാറിെൻറ കണ്ണാടി പൊലീസുകാരെൻറ ദേഹത്ത് തട്ടി താഴെവീഴുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കപ്പൂർ കാഞ്ഞിരത്താണിയിൽ ഒന്നരമാസം മുമ്പ് എം.എൽ.എക്ക് നേരെയുണ്ടായ കൈയേറ്റ സംഭവത്തിൽ ഇരുപക്ഷവും സമവായത്തിലെത്തിയതോടെ കേസൊതുങ്ങിയ നിലയിലാണ്. അന്ന് പരിക്കേറ്റ എസ്.ഐമാരും പൊലീസുകാരും ഇപ്പോഴും ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.